പാവയ്ക്ക അച്ചാർ

ആവശ്യമായ ചേരുവകൾ

  • പാവയ്ക്ക- രണ്ടു വലുത്
  • ഇഞ്ചി-രണ്ട് എണ്ണം
  • വെളുത്തുള്ളി-മൂന്ന്
  • പച്ചമുളക്-മൂന്ന് വലുത്
  • വിനാഗിരി-നാല് ടീസ്‌പോൻ
  • മുളകുപൊടി-മൂന്ന് ടീസ്പൂൺ
  • മഞ്ഞൾപൊടി-അര ടീസ്പൂൺ
  • ജീരകപ്പൊടി-ഒരു ടീസ്പൂൺ
  • കായപ്പൊടി-അര ടീസ്പൂൺ
  • വാളംപുളി- ആവശ്യത്തിന്
  • ശർക്കരപൊടിച്ചത് -ഒരു ടീസ്പൂൺ
  • ഉപ്പ് -ആവശ്യത്തിന്
  • നല്ലെണ്ണ
  • എള്ള് എണ്ണ
  • കടുക്
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം.

  •  പാവയ്ക്ക ചെറുതായി നീളത്തിൽ അരിയുക. വിനാഗിരിയും, ഉപ്പും അര മണിക്കൂർ മാറ്റി വയ്ക്കുക(കയ്പ്പ് കുറയുവാൻ വേണ്ടിയാണ് ).
  •  നല്ലെണ്ണയിൽ പാവയ്ക്ക വറുത്തെടുക്കുക.
  •  ചട്ടി അടുപ്പത്തു വെച്ച് എള്ള് എണ്ണ ഒഴിക്കുക. കടുക് പൊട്ടിക്കുക. ചെറുതായി അരിഞ്ഞ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർക്കുക. കറിവേപ്പില ചേർക്കുക. മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി എന്നിവ ചേർക്കുക. ആവശ്യത്തിന് ഉപ്പും വിനാഗിരിയും ചേർക്കുക. വെള്ളത്തിൽ കുതിർത്തുവച്ച വാളം പുളി പിഴിഞ്ഞ് ഒഴിക്കുക. കായപ്പൊടി, ശർക്കര എന്നിവ ചേർത്ത് നന്നായി ഇളക്കുക. കൂട്ടിലേക്ക് പാവയ്ക്ക ചേർത്ത് നന്നായി ഇളക്കിയ ശേഷം ചട്ടി ഇറക്കിവെക്കുക.

സ്വാദിഷ്ടമായ പാവയ്ക്ക അച്ചാർ തയ്യാറായി

 

 

Leave a Reply

Your email address will not be published. Required fields are marked *