ചിക്കൻ സമൂസ

ആവശ്യമായ ചേരുവകൾ

 • ചിക്കൻ – 1 / 2 കിലോ
 • ഗ്രീൻപീസ് – 250 ഗ്രാം
 • കിഴങ്ങ് – 3
 • കുരുമുളക് – 2 tbsp
 • ഇഞ്ചി – 1
 • വെളുത്തുള്ളി – 5 , 6
 • മഞ്ഞൾപൊടി – 2 tsp
 • പച്ചമുളക് – 3
 • മുളക്പൊടി – 1 tbsp
 • ഗരം മസാല – 1 tbsp
 • പീരുംജീരകപൊടി – 1 tbsp
 • മല്ലിയില
 • മൈദാ – 1 കപ്പ്
 • ഉപ്പ്
 • എണ്ണ

തയ്യാറാക്കുന്ന വിധം

 • ആദ്യം ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച അതിലേക്ക് ഗ്രീൻപീസ് ഇട്ട് നന്നായി വേവിച്ച , വെന്ത കഴിയുമ്പോൾ മാറ്റിവെയ്ക്കുക
 • ഇനി വേറെ ഒരു പാത്രത്തിൽ ഉരുളക്കിഴങ്ങ് ഇട്ട് വേവിക്കുക . ഉരുളക്കിഴങ്ങ് വെന്ത കഴിയുമ്പോൾ തൊലി കളഞ്ഞ നന്നയി ഉടച്ച എടുക്കുക
 • ഒരു പാത്രത്തിൽ ചെറിയ കഷ്ണം ചിക്കൻ , മഞ്ഞൾപൊടി , കുരുമുളക് പൊടി , ഉപ്പ് എന്നിവ ചേർത്ത നന്നായി വേവിക്കുക
 • ചിക്കൻ വെന്ത കഴിയുമ്പോൾ ചെറിയ പൊടി ആയി പൊടിച്ച് എടുക്കുക
 • ഇഞ്ചി , വെളുത്തുള്ളി . കുരുമുളക് ചതച്ച വേറെ ഒരു പാത്രത്തിലേക്ക് മാറ്റുക
 • വേറെ ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് സവാള , പച്ചമുളക് , ചെറിയ കഷ്ണം ക്യാരറ്റ് , ഉരുളക്കിഴങ്ങ് , ഇഞ്ചി , വെളുത്തുള്ളി , ചതച്ചത് ഉപ്പ് , കറിവേപ്പില എന്നിവ ഇട്ട് നന്നായി വഴറ്റുക
 • ഇനി ഇതിലേക്ക് മുളക്പൊടി , മഞ്ഞൾപൊടി , ഗരം മസാല , പീരുംജീരകപൊടി , കുരുമുളക്പൊടി എന്നിവ കുടി ചേർത്ത നന്നായി ഇളക്കുക
 • ഇനി ഇതിലേക്ക് പൊടിച്ച വെച്ച ചിക്കനും ഉരുളക്കിഴങ്ങ് കുടി ഇട്ട് നന്നായി വഴറ്റുക
 • അവസാനം കുറച്ച മല്ലിയില കുടി ഇട്ട് അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
 • ഇനി സമൂസ ലീഫ് എടുത്ത് അതിൽ ഒരൊന്നിലും ഈ ചിക്കൻന്റെ ഫില്ലിങ് നിറയ്ക്കുക
 • ലീഫിൽ നിന്ന് ഫില്ലിങ് പുറത്ത് പോകാതിരിക്കാൻ അല്പം മൈദ പൊടി വെള്ളത്തിൽ മിക്സ് തേക്കുക
 • ഇനി ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച അതിലേക്ക് തയാർക്കി വെച്ച സമൂസ ഓരോന്ന് ഇട്ട് വറുത്ത എടുക്കുക
 • രണ്ട് വശവും നന്നായി മുരിഞ്ഞ വരുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുത്ത് മാറ്റുക
  അങ്ങനെ നമ്മുടെ ചിക്കൻ സമൂസ തയാർ

Leave a Reply

Your email address will not be published. Required fields are marked *