കൊഞ്ചു -ക്യാബേജ് തോരൻ

ആവശ്യമുള്ള ചേരുവകൾ

 • കാബ്ബേജ്
 • ക്യാരറ്റ്
 • ഇഞ്ചി
 • വെളിച്ചെണ്ണ
 • തേങ്ങ
 • കറിവേപ്പില
 • ഉള്ളി
 • പച്ചമുളക്
 • വെളുത്തുള്ളി
 • മഞ്ഞൾ
 • കൊഞ്ചു
 • കടുക്

തയ്യാറാക്കുന്ന വിധം

 • കാബേജും ക്യാരറ്റും ഇഞ്ചിയും
 • ചെമ്മീൻ ഉണക്കിയത് എണ്ണയിൽ ചെറുതായി വറത്തെടുക്കുക.
 • എന്നിട്ട് കൊഞ്ചു വൃത്തിയാക്കി മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെള്ളമൊഴിച്ച് വെക്കുക.
 • തേങ്ങ ചിരകുക. എന്നിട്ട് ഉള്ളിയും വെളുത്തുള്ളിയും മഞ്ഞളും പച്ചമുളകും കറിവേപ്പിലയും ചേർത്ത് അരച്ചെടുക്കുക
 • ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പിലയുമിട്ട ശേഷം അതിലേക്ക് കാബ്ബേജ്, ക്യാരറ്റ്, ഇഞ്ചി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.
 • ശേഷം കൊഞ്ചും അരപ്പും അതിലേക്ക് ചേർത്ത് ആവശ്യത്തിന് വെള്ളവുമൊഴിച്ച് വേവിക്കുക.വെള്ളം വറ്റി വരുമ്പോൾ വാങ്ങാവുന്നതാണ്.
  കൊഞ്ചു -ക്യാബേജ് തോരൻ റെഡി

Leave a Reply

Your email address will not be published. Required fields are marked *