കുമ്പളങ്ങ പുളിശ്ശേരി

ആവശ്യമുള്ള ചേരുവകൾ

  • കുമ്പളങ്ങ
  • ഉപ്പ്
  • മഞ്ഞൾ
  • തൈര്
  • തേങ്ങ
  • പച്ചമുളക്
  • ഉള്ളി
  • ജീരകം
  • വെളുത്തുള്ളി
  • കറിവേപ്പില
  • വെളിച്ചെണ്ണ
  • കടുക്
  • വറ്റൽ മുളക്
  • ഉലുവ
    (ചേരുവകൾ ആവശ്യത്തിന് )

തയ്യാറാക്കുന്ന വിധം

  • കുമ്പളങ്ങ കുരുകളഞ്ഞ് വൃത്തിയാക്കി ചെറുതായി അരിയുക.
  • ചട്ടിയിൽ കുമ്പളങ്ങയും പച്ചമുളക്,ഉള്ളി,എന്നിവ കഴുകി ചെറുതായി അരിഞ്ഞതും ഉപ്പും മഞ്ഞളും വെള്ളവുമൊഴിച്ച് വേവാൻ വെക്കുക.കറിവേപ്പിലയും ചേർക്കുക
  • തേങ്ങ ചിറകിയത്,ഉള്ളി,വെളുത്തുള്ളി,ജീരകം,വറ്റൽമുളക് ,മഞ്ഞൾ എന്നിവ ചേർത്ത് അരകല്ലിൽ അരച്ചെടുക്കുക.
  • ഉള്ളിയും ഇഞ്ചിയും ചെറുതായി അരിയുക.
  • കുമ്പളങ്ങ വെന്തതിലേക്ക് അരച്ച കൂട്ട് ഒഴിച്ച് തിളപ്പിക്കുക.ശേഷം തൈരും ചേർക്കുക.എന്നിട്ട് ചൂടായ ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് മാറ്റി വക്കുക.
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് അടുപ്പത്തു വച്ച് ചൂടാകുമ്പോൾ കടുക്,വറ്റൽമുളക്,ഇഞ്ചി,കറിവേപ്പില,ഉലുവ ,ഉള്ളി ഇത്രയും ചേർത്ത് താളിച്ചത് ചൂടോടെ പുളിശ്ശേരിയിലേക്ക് ചേർക്കുക.

സ്വാദിഷ്ടമായ കുമ്പളങ്ങാ പുളിശ്ശേരി റെഡി.

Leave a Reply

Your email address will not be published. Required fields are marked *