കരിമീൻ പൊരിച്ചത്

ആവശ്യമായ ചേരുവകൾ

 • കരിമീൻ -മൂന്ന്
 • ഇഞ്ചി – രണ്ട്‌
 • വെളുത്തുള്ളി -രണ്ട്
 • വറ്റൽ മുളക് -ആവശ്യത്തിന്
 • മല്ലിപൊടി -നാല് ടീസ്പൂൺ
 • കുരുമുളക് -മൂന്നു ടീസ്പൂൺ
 • ഉപ്പ് -ആവശ്യത്തിന്
 • വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

 •  കരിമീൻ കഴുകി വരഞ്ഞു വയ്ക്കുക .
 •  ഇഞ്ചി ,വെളുത്തുള്ളി ,വറ്റൽ മുളക് ,കുരുമുളക്,മല്ലി ,മഞ്ഞൾപൊടി ,ആവശ്യത്തിന് ഉപ്പ് എന്നിവ
  കല്ലിൽ അരച്ചെടുക്കുക .
 •  അരപ്പ് കരിമീനിലേക്കു തേച്ചു പിടിപ്പിക്കുക .അരപ്പ് പിടിക്കുവാനായി കുറച്ചു നേരത്തേക്ക് അടച്ചു മാറ്റി വയ്ക്കുക .
 •  ചട്ടി അടുപ്പത്തു വച്ച് ചൂടാക്കുക .മീൻ വറുത്ത് എടുക്കുക .

സ്വാധിഷ്ടമായ കരിമീൻ വറുത്തത് തയ്യാറായി .

Leave a Reply

Your email address will not be published. Required fields are marked *