കപ്പ കട്ലറ്റ്

ആവശ്യമുള്ള ചേരുവകൾ

 • കപ്പ – 1 കിലോ
 • ബ്രഡ് ക്രമ്ബ്‌സ് – 4 , 5
 • മുട്ട – 4
 • സവാള – 2
 • ഇഞ്ചി – 1
 • വെളുത്തുള്ളി – 7 , 8
 • പച്ചമുളക് – 3
 • കറിവേപ്പില – 2 തണ്ട്
 • മഞ്ഞൾപൊടി – 1 / 2 tsp
 • ഗരം മസാല – 1 tsp
 • മുളക്പൊടി – 2 tsp
 • കുരുമുളക് പൊടി – 1 tsp
 • എണ്ണ
 • ഉപ്പ്

തയ്യാറാക്കുന്ന വിധം

 • കപ്പ തൊലി കളഞ്ഞ ചെറുതായി മുറിച്ച നന്നായി കഴുകി വെയ്ക്കുക
 • ഇനി ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച അതിലേക്ക് കപ്പയും മഞ്ഞൾപൊടിയും ഇട്ട് വേവിക്കുക
 • കപ്പ പകുതി വെന്ത കഴിയുമ്പോൾ ഉപ്പ് കുടി ചേർക്കുക
 • കപ്പ നന്നായി വെന്ത കഴിയുമ്പോൾ വെള്ളം ഊറ്റി കളഞ്ഞ മാറ്റിവെയ്ക്കുക
 • ഒരു തവിയോ സ്പൂണോ ഉപയോഗിച്ച വെന്ത കപ്പ നല്ലതുപോലെ ഉടച്ച വെയ്ക്കുക
 • ഇനി ഒരു ചട്ടിയിൽ പൊടിച്ച വെച്ച ബ്രീഡ് ക്രമ്ബ്‌സ് ഇട്ട് 5 ,6 മിനിറ്റ് ചൂടാക്കി ഒരു പാത്രത്തിലോട്ട് മാറ്റുക
 • ഒരു മുട്ട പൊട്ടിച്ച നന്നായി മിക്സ് ചെയ്ത മാറ്റിവെയ്ക്കുക
 • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് അരിഞ്ഞ വെച്ച ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില ഇട്ട് വഴറ്റുക
 • ഇനി ഉടച്ച വെച്ച കപ്പ കുടി ഇതിലേക്ക് ചേർത്ത നന്നായി ഇളക്കുക
 • കപ്പ ചെറുതായി തണുത്ത കഴിയുമ്പോൾ കൈ കൊണ്ട് കട്ലറ്റ് ന്റെ ഷേപ്പിൽ ഓരോന്ന് പരാതി എടുക്കുക
 • പരാതി വെച്ച ഓരോ കട്ലെറ്റും മുട്ടയിൽ മുക്കിട്ട് ബ്രീഡ് ക്രമ്ബ്‌സ് ഇത് മുക്കി വെയ്ക്കുക
 • ഇനി ഒരു ഉരുളിയിൽ എണ്ണ ഒഴിച്ച ചൂടാകുമ്പോൾ പരത്തി വെച്ച ഓരോ കട്ലെറ്റും ഇട്ട് വറുത്ത കോരുക
  അങ്ങനെ നമ്മുടെ കപ്പ കട്ലറ്റ് തയാർ

Leave a Reply

Your email address will not be published. Required fields are marked *