കടല റോസ്റ്റ്

ആവശ്യമായ ചേരുവകൾ

  • കടല – 1 കിലോ
  • തേങ്ങാ – 1 / 2
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 1
  • വറ്റൽമുളക് – 3
  • മുളക്പൊടി – 2 tbsp
  • മല്ലിപൊടി – 3 tbsp
  • കുരുമുളക്പൊടി – 1 tsp
  • മഞ്ഞൾപൊടി – 1 / 2 tsp
  • ഉപ്പ്
  • എണ്ണ
  • കടുക്
  • കറിവേപ്പില

തയ്യാറാക്കുന്ന വിധം

  • ആദ്യം കടല വേവിച്ച എടുക്കുക
  • ഒരു ചട്ടിയിൽ ആവിശ്യത്തിന് എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക . കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് അരിഞ്ഞ വെച്ച തേങ്ങാ ഇട്ട് നന്നയി മൂപ്പിച്ച എടുക്കുക
  • ഇനി ഇതിലേക്ക് അരിഞ്ഞ വെച്ച ചെറിയഉള്ളി , സവാള ഇട്ട് നന്നായി വഴറ്റുക . ഇനി ഇതിലേക്ക് അരിഞ്ഞ വെച്ച ഇഞ്ചി , വെളുത്തുള്ളി , കറിവേപ്പില , പച്ചമുളക് എന്നിവ കുടി ഇട്ട് നന്നായി വഴറ്റുക
  • ഇനി മുളക്പൊടി , മല്ലിപൊടി , ഗരം മസാല , കുരുമുളക് പൊടി , മഞ്ഞൾപൊടി , ഉപ്പ് ഇട്ട് നന്നായി മിക്സ് ചെയുക
  • ആദ്യം വേവിച്ച വെച്ച കടല കുടി ചേർത്ത നന്നയി ഇളക്കി മിക്സ് ചെയ്ത് 3 , 4 മിനിറ്റ് വേവിക്കുക . നന്നായി വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റുക
    അങ്ങനെ നമ്മുടെ കടല റോസ്റ്റ് തയാർ

Leave a Reply

Your email address will not be published. Required fields are marked *