ഉള്ളി ചമ്മന്തി

ആവശ്യമുള്ള ചേരുവകൾ

 • ഉള്ളി
 • വെളുത്തുള്ളി
 • ഇഞ്ചി
 • ഉപ്പ്
 • വെളിച്ചെണ്ണ
 • വാളൻപുളി
 • കറിവേപ്പില
 • മുളക് പൊടി

തയ്യാറാക്കുന്ന വിധം

 • കാക്കിലോ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കുക.എന്നിട്ട് വെളുത്തുള്ളിയും ഇഞ്ചിയും ഉള്ളിയും ചെറുതായി അരിയുക
 • ചട്ടി അടുപ്പത്തുവച്ച് എണ്ണ ചൂടാക്കി അതിലേക്ക് ഉള്ളി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക.ആവശ്യത്തിന് ഉപ്പും ചേർക്കുക
  വെന്തു കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് മുളകുപൊടിയും ചേർത്ത് ഇളക്കി വാങ്ങി വെക്കുക
 • അരകല്ലിൽ വാളൻ പുളിയും ഉപ്പും വെന്ത കൂട്ടും ചേർത്ത് അരക്കുക.എന്നിട്ട് അതിലേക്ക് ഒരു നുള്ളു ഉപ്പും പച്ച വെളിച്ചെണ്ണയും ചേർക്കുക.

അസാധ്യ രുചിയുള്ള ഉള്ളി ചമ്മന്തി തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *