നാടൻ കപ്പ മുട്ട മസാല

ആവശ്യമായ ചേരുവകൾ

  • കപ്പ – 1 കിലോ
  • മുട്ട – 5
  • സവാള – 2
  • ചെറിയഉള്ളി – 5 , 6
  • മല്ലിയില
  • കറിവേപ്പില – 2 തണ്ട്
  • വെളുത്തുള്ളി – 4 , 5
  • പച്ചമുളക് – 3 , 4
  • വറ്റൽമുളക് – 4 , 5
  • മഞ്ഞൾപൊടി – 1 / 2 tsp
  • ഉപ്പ്
  • എണ്ണ
  • വെള്ളം

തയ്യാറാക്കുന്ന വിധം

  • ആദ്യം കപ്പടെ തൊലി കളഞ്ഞ ചെറിയ കഷ്ണം ആക്കി മുറിച്ച കഴുകി വൃത്തിയാക്കി വെയ്ക്കുക
  • ഇനി ഒരു കലത്തിൽ ആവിശ്യത്തിന് വെള്ളം ഒഴിച്ച അതിലേക്ക് കപ്പ ഇട്ട് ഉപ്പ് , മഞ്ഞൾപൊടി എന്നിവ ചേർത്ത അടച്ച വെയ്ക്കുക
  • കപ്പ വെന്ത കഴിയുമ്പോൾ അതിലെ വെള്ളം ഊറ്റി കളഞ്ഞ മാറ്റി വെയ്ക്കുക
  • ഇനി വറ്റൽമുളക് നന്നായി അരച്ച മാറ്റിവെയ്ക്കുക
  • ഇനി ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച ഒഴിച്ച അതിലേക്ക് മല്ലിയില , കറിവേപ്പില , സവാള , ചെറിയഉള്ളി , ഇഞ്ചി , പച്ചമുളക് ഇട്ട് നന്നായി മിക്സ് ചെയുക
  • ഇനി ഒരു ഉരുളിയിൽ എണ്ണ ഒഴിച്ച അതിലേക്ക് മുട്ട ഒഴിച്ച കൊടുത്ത നന്നായി ചിക്കി എടുക്കുക
  • മുട്ട നന്നായി ചിക്കി എടുത്ത് കഴിയുമ്പോൾ അതിലേക്ക് വേവിച്ച കപ്പയും അരച്ച വെച്ച വറ്റൽമുളകും,
  • ഗരം മസാലയും കുടി ചേർത്ത നന്നായി ഒരു തവി വെച്ച ഉടച്ച മിക്സ് ചെയുക
    അങ്ങനെ നമ്മുടെ നാടൻ കപ്പ മുട്ട മസാല തയാർ

Leave a Reply

Your email address will not be published. Required fields are marked *