കുൽകുൽസ്‌

ആവശ്യമായ ചേരുവകൾ

 • മൈദാ – 1 / 2 കിലോ
 • റവ – 1 കപ്പ്
 • പഞ്ചസാര പൊടിച്ചത് – 1 / 2 കിലോ
 • നെയ്യ് – 4 tbsp
 • വാനില എസ്സെൻസ് – 1 ഡ്രോപ്പ്
 • പാൽ – 1 കപ്പ്
 • എണ്ണ

തയ്യാറാക്കുന്ന വിധം

 • ഒരു പാത്രത്തിൽ മൈദാ , റവ , പൊടിച്ച പഞ്ചസാര , നെയ്യ് , മുട്ട , വാനില എസ്സെൻസ് എന്നിവ ചേർത്ത കൈ കൊണ്ട് നന്നായി മിക്സ് ചെയുക
 • ഇനി ഇതിലേക്ക് കുറച്ചേ പാൽ ചേർത്ത കുഴച്ച എടുക്കുക
 • കുഴച്ച ഒരു അര മണിക്കൂർ വെള്ളത്തുണി വെച്ച അടച്ച വെയ്ക്കുക
 • ഇനി ചെറിയ ഉരുള ആയി കുഴച്ച ചെറുതായി ഫോർക് വെച്ച ചുറ്റി എടുക്കുക
 • അതുപോലെ തന്ന ബാക്കി ഉള്ളത് എല്ലാം ഇത് പോലെ ഉണ്ടാക്കി എടുക്കുക
 • ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് പരത്തി വെച്ച കുൽകുൽസ്‌ ഇട്ട് വറുത്ത എടുക്കുക
  അങ്ങനെ നമ്മുടെ കുൽകുൽസ്‌ തയാർ

Leave a Reply

Your email address will not be published. Required fields are marked *