പപ്പായ തോരൻ

ആവശ്യമായ ചേരുവകൾ

  • പപ്പായ – 1
  • വൻപയർ – 1 / 4 കിലോ
  • ചെറിയഉള്ളി – 10 ഗ്രാം
  • കാന്താരിമുളക് – 10 ഗ്രാം
  • മഞ്ഞൾപൊടി – 1 / 2 tsp
  • ജീരകം – 1 / 2 tsp
  • വെളുത്തുള്ളി – 1
  • തേങ്ങാ – 1
  • കടുക്
  • കറിവേപ്പില
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • പപ്പായ ആദ്യം ചെറുതായി അറിഞ്ഞ എടുക്കുക
  • ഇനി ഒരു ചട്ടിയിൽ കടുക് ഇട്ട് നന്നയി പൊട്ടി കഴിയുമ്പോൾ അതിലേക്ക് അറിഞ്ഞ വെച്ച ചെറിയഉള്ളി , പപ്പായ , കറിവേപ്പില ഇട്ട് നന്നായി വഴറ്റുക
  • ചിരകിയ തേങ്ങാ , കാന്താരി , മഞ്ഞൾപൊടി , വെളുത്തുള്ളി , കറിവേപ്പില എന്നിവ നന്നായി അരക്കുക .
  • അരച്ച മിക്സ് ഇനി രണ്ടാമത്തെ ചേരുവയിൽ ഇട്ട് നന്നായി ഇളക്കുക
  • ഇനി ഇതിലേക്ക് വേവിച്ച വെച്ച വൻപയർ , ഉപ്പ് ഇട്ട് അടച്ച വെച്ച വേവിക്കുക . നന്നായി വെന്ത കഴിയുമ്പോൾ അടുപ്പിൽ നിന്ന് എടുത്ത് മാറ്റുക
    അങ്ങനെ നമ്മുടെ പപ്പായ തോരൻ തയാർ

Leave a Reply

Your email address will not be published. Required fields are marked *