വെണ്ടയ്ക്ക മസാല

ആവശ്യമായ ചേരുവകൾ

  • വെണ്ടയ്ക്ക – 1 കിലോ
  • ജീരകം – 1 tsp
  • സവാള – 2
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 4 , 5
  • മുളക്പൊടി – 1 tbsp
  • മഞ്ഞൾപൊടി – 1 / 2 tsp
  • കറിവേപ്പില – 3 തണ്ട്
  • തക്കാളി – 1
  • ഗരം മസാല – 1 tbsp
  • കുരുമുളക് പൊടി – 1 tbsp
  • തൈര് – 1 tbsp
  • കടലമാവ് – 1 tbsp
  • മല്ലിയില
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  • ആദ്യം ഇഞ്ചി , വെളുത്തുള്ളി നന്നായി ചതച്ച മാറ്റുക
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് അറിഞ്ഞ വെച്ച വെണ്ടയ്ക്ക ഇട്ടു നന്നായി വഴറ്റി മാറ്റുക
  • അതെ ചട്ടിയിലേക്ക് ആവിശ്യത്തിന് എണ്ണ ഒഴിച്ച അതിലേക്ക് ജീരകമിട്ട് പൊട്ടി കഴിയുമ്പോൾ
  • അതിലേക്ക് ചതച്ച വെച്ച ഇഞ്ചി , വെളുത്തുള്ളി , സവാള എന്നിവ ഇട്ട് നന്നായി വഴറ്റുക
    നന്നായി വഴണ്ട് കഴിയുമ്പോൾ ഇതിലേക്ക് മുളക്പൊടി , മഞ്ഞൾപൊടി ഇട്ടു വഴറ്റുക
  • ഇനി ഇതിലേക്ക് അറിഞ്ഞ വെച്ച തക്കാളി , കറിവേപ്പില ഇട്ട് നന്നായി വഴറ്റുക , നന്നായി വഴണ്ട് കഴിയുമ്പോൾ അതിലേക്ക് ഗരം മസാല , കുരുമുളക് പൊടി , തൈര് എന്നിവ ഇട്ട് നന്നായി മിക്സ് ചെയുക
  • ഇനി കടലമാവും ആവിശ്യത്തിന് വെള്ളവും ,ഉപ്പും ചേർത്ത കുറച്ച മിനിറ്റ് വേവിക്കുക
  • ഇനി ഇതിലേക്ക് അറിഞ്ഞ വെച്ച മല്ലിയില കുടി ഇട്ട് അടുപ്പിൽ നിന്ന് ഇറക്കി മാറ്റുക
    അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ വെണ്ടയ്ക്ക മസാല തയാർ

Leave a Reply

Your email address will not be published. Required fields are marked *