നാടൻ രീതിയിൽ ഉള്ളി അച്ചാർ

ആവശ്യമായ ചേരുവകൾ

  • ചെറിയ ഉള്ളി – 20 , 25
  • കടുക് – 1 tbsp
  • ഉലുവ – 1 tbsp
  • ജീരകം – 1 tbsp
  • വറ്റൽമുളക് – 3
  • കായപ്പൊടി – 1 tsp
  • മഞ്ഞൾപൊടി – 1 tsp
  • മുളക്പൊടി – 1 tbsp
  • കറിവേപ്പില – 2 തണ്ട്
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  1. ആദ്യം ഒരു ചട്ടിയിൽ കടുക് , ഉലുവ , ജീരകം എന്നിവ ഇട്ട് നന്നായി മൂപ്പിച്ച എടുക്കുക . മൂത്ത കഴിയുമ്പോൾ മൂന്ന് ചേരുവയും നന്നായി പൊടിച്ച എടുക്കുക .
  2. വീണ്ടും ആ ചട്ടിയിൽ എണ്ണ ഒഴിച്ച ചെറിയ ഉള്ളി ഇട്ട് നന്നായി വറുത്ത എടുക്കുക .
  3. ഉള്ളി നന്നായി വഴണ്ട് കഴിയുമ്പോൾ അത് അടുപ്പിൽ നിന്ന് ഇറക്കി അതിൽ കുറച്ച എടുത്ത് നന്നായി അരച്ച മറ്റുവെയ്കുക
  4. ഒരു പാത്രത്തിൽ കുറച്ച വെള്ളം എടുത്ത് അതിൽ ഒരു കഷ്ണം പുളി ഇട്ട് മാറ്റി വെയ്ക്കുക
  5. ഇനി ചട്ടിയിൽ എണ്ണ ഒഴിച്ച അതിൽ കടുക് , വറ്റൽമുളക് , ജീരകം , കായപ്പൊടി ഇട്ട് നാണായി വഴറ്റുക .
  6. ആധ്യം പൊടിച്ച വെച്ച മസാല പൊടിയും , അരച്ച വെച്ച ഉള്ളിയും ചേർത്ത ഇളക്കുക
  7. ഇനി വറുത്ത വെച്ച ബാക്കി ഉള്ളി കൂടെ ഇട്ടുകൊടുക്കുക , കൂടെ മഞ്ഞൾപൊടി , മുളക്പൊടി , കറിവേപ്പില , ഉപ്പ് ചേർത്ത നന്നായി മിക്സ് ചെയ്ത് 5 , 10 മിനിറ്റ് വേവിക്കുക .
    അങ്ങനെ നമ്മുടെ ഉള്ളി അച്ചാർ തയാർ

Leave a Reply

Your email address will not be published. Required fields are marked *