നാടൻ മത്തി വറ്റിച്ചത്

ആവശ്യമായ ചേരുവകൾ

 • മത്തി – 1 കിലോ
 • ഇഞ്ചി – 1
 • വെളുത്തുള്ളി – 4 , 5
 • ചെറിയ ഉള്ളി – 8 , 9
 • മുളക്പൊടി – 1 tbsp
 • കാശ്മീരി മുളക്പൊടി – 1 റബ്‌സ്പ്
 • മഞ്ഞൾപൊടി -1 tsp
 • തക്കാളി – 2
 • ഉലുവപ്പൊടി – 1 tsp
 • കറിവേപ്പില – 4 തണ്ട്
 • പുളി – ചെറിയ കഷ്ണം

തയ്യാറാക്കുന്ന വിധം

  1. ആദ്യം മത്തി വെട്ടി കഴുകി മാറ്റിവെയ്ക്കുക
  2. ചെറിയ ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് പുളി ഇട്ട് വയ്ക്കുക
  3. ഇനി ഇഞ്ചി , വെളുത്തുള്ളി ,ചെറിയഉള്ളി എന്നിവ നന്നായി ചതച്ച എടുക്കുക
  4. ഒരു ചട്ടിയിൽ കുറച്ച എണ്ണ ഒഴിച്ച അതിൽ മുളക്പൊടി , കാശ്മീരി മുളക്പൊടി ഇട്ട് നന്നായി മൂപ്പിച്ച എടുത്ത് മാറ്റുക
  5. മൂപ്പിച്ച വെച്ച മുളക്പൊടിയിൽ ചതച്ച ഇഞ്ചി , വെളുത്തുള്ളി , ചെറിയഉള്ളി , കുട്ടത്തിൽ പച്ചമുളക് , തക്കാളി , കറിവേപ്പില ഇട്ട് നന്നായി മിക്സ് ചെയ്ത എടുക്കുക
  6. ഇനി ഇതിലേക്ക് എണ്ണ , ഉലുവപ്പൊടി , മഞ്ഞൾപൊടി , ഉപ്പ് , പുളിവെള്ളം എന്നിവ ചേർക്കുക ,
  7. അതിനു ശേഷം അതിലേക് വെട്ടിമാറ്റിവെച്ച മത്തി ഇട്ട് നന്നായി ഇളകി കൊടുക്കുക
  8. ഇനി അടുപ്പിൽ വെച്ച് നന്നായി വറ്റിച്ച എടുക്കുക
   അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ നാടൻ മത്തി വറ്റിച്ചത് തയാർ

Leave a Reply

Your email address will not be published. Required fields are marked *