കാടമുട്ട അച്ചാർ

ആവശ്യമായ ചേരുവകൾ

  • കാടമുട്ട – 10 , 12
  • കായം – ചെറിയ കഷ്ണം
  • കടുക് – 1 tsp
  • ഉലുവ – 1 tsp
  • വെളുത്തുള്ളി – 6 , 7
  • ഇഞ്ചി – 1
  • കറിവേപ്പില – 4 തണ്ട്
  • മുളക്‌പൊടി – 2 tbsp
  • കുരുമുളക് പൊടി – 1 tsp
  • മഞ്ഞൾപൊടി – 1 tsp
  • വിനാഗിരി – 1 tbsp
  • ഉപ്പ്
  • എണ്ണ

തയ്യാറാക്കുന്ന വിധം

  1. ആദ്യം അടുപ്പിൽ ചട്ടി വെച്ച അതിൽ വെള്ളം ഒഴിച്ച മുട്ട പുഴുങ്ങി എടുക്കുക . പുഴുങ്ങിയ മുട്ടയുടെ തോട് മാറ്റി ഒരു പാത്രത്തിൽ ഇട്ട് വയ്ക്കുക
  2. വേറെ ഒരു ചട്ടി വെച്ച അത് ചൂടാകുമ്പോൾ അതിൽ എണ്ണ ഒഴിച്ച് കായം ഇട്ട് നന്നായി മൂപ്പിക്കുക , മൂത്ത കഴിയുമ്പോൾ കായം നന്നായി അരച്ച മറ്റുവെയ്കുക
  3. ചട്ടി ചൂടാകുമ്പോൾ അതിൽ എണ്ണ ഒഴിച്ച മഞ്ഞൾപൊടി ഇട്ട് പുഴുങ്ങിയ മുട്ട നന്നായി വറുത്ത എടുത്ത് മാറ്റി വെയ്ക്കുക
  4. ഇനി വേറെ ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച കടുകും , ഉലുവയും ഇട്ട് വറുക്കുക . കടുക് പൊട്ടി കഴിയുമ്പോൾ അതിൽ ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , കറിവേപ്പില ഇട്ട് നന്നായി വഴറ്റുക .
  5. നാലാമത്തെ ചേരുവ നന്നായി വഴണ്ട് കഴിയുമ്പോൾ അതിൽ മുളക്പൊടി , കുരുമുളക്പൊടി എന്നിവ ചേർത്ത നന്നായി മിക്സ് ചെയുക
  6. ആദ്യം അരച്ച വെച്ച കായം ഇട്ട് കൊടുക്കുക . അതിനു ശേഷം വിനാഗിരി ഒഴിച്ച തിളച്ച കഴിയുമ്പോൾ വറുത്ത വെച്ച മുട്ട ഇട്ട് നന്നായി ഇളകി കൊടുക്കുക 3 , 4 മിനിറ്റ്
    അങ്ങനെ നമ്മുടെ കാടമുട്ട അച്ചാർ റെഡി

Leave a Reply

Your email address will not be published. Required fields are marked *