മുട്ട റോസ്റ്റ്

ആവശ്യമായ ചേരുവകൾ

  • മുട്ട – 6
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 6 , 7
  • സവാള – 2
  • പച്ചമുളക് – 3
  • മുളക്പൊടി – 2 tbsp
  • മല്ലിപൊടി – 1 tbsp
  • മഞ്ഞൾപൊടി – 1 tsp
  • പീരുംജീരകം – 1 tbsp
  • കുരുമുളക് പൊടി – 1 tbsp
  • കറിവേപ്പില – 2 തണ്ട്
  • തക്കാളി – 2
  • എണ്ണ
  • വെള്ളം ആവിശ്യത്തിന്
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

  1. ആദ്യം ഇഞ്ചി , വെളുത്തുള്ളി ചതച്ച മാറ്റിവെയ്ക്കുക
  2. ഒരു ചട്ടി അടുപ്പിൽ വെച്ച മുട്ട പുഴുങ്ങാൻ ആവിശ്യത്തിന് വെള്ളം ഒഴിച്ച , 1 tbsp ഉപ്പ് ഇട്ട് പുഴുങ്ങുക .
    പുഴുങ്ങിയ മുട്ട തോട് കളഞ്ഞ വരഞ്ഞ മാറ്റിവെയ്ക്കുക
  3. ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് ചതച്ച ഇഞ്ചി , വെളുത്തുള്ളി , ചെറിയഉള്ളി , പച്ചമുളക് ,ഉപ്പ് എന്നിവ ചേർത്ത നന്നായി വഴറ്റി എടുക്കുക
  4. ഇനി ഇതിലേക്ക് മുളക് പൊടി , മല്ലിപൊടി , മഞ്ഞൾപൊടി ,പീരുംജീരകപൊടി , കുരുമുളക് പൊടി , കറിവേപ്പില ചേർത്ത നന്നായി വഴറ്റുക
  5. അറിഞ്ഞ വെച്ച തക്കാളി കുടി ചേർത്ത നന്നായി വഴറ്റുക
  6. നന്നായി വഴണ്ട് കഴിയുമ്പോൾ ഇതിലേക്ക് ഗരം മസാലയും വെള്ളവും ചേർത്ത ഒന്ന് തിളപ്പിക്കുക
  7. ഇനി 1 tsp വെളിച്ചെണ്ണ കുടി ഒഴിച്ച ഒന്നുടെ തിളപ്പിക്കുക
  8. പുഴുങ്ങിയ മുട്ട ഇട്ട് കൊടുത്ത 3 , 4 മിനിറ്റ് വേവിച്ച അടുപ്പിൽ നിന്ന് മാറ്റിവെയ്ക്കുക
    അങ്ങനെ നമ്മുടെ മുട്ട റോസ്റ്റ് തയാർ

Leave a Reply

Your email address will not be published. Required fields are marked *