സമൂസ

ആവശ്യമായ ചേരുവകൾ

 1. മൈദാ
 2. സവാള – 2
 3. മല്ലിയില – ആവിശ്യത്തിന്
 4. മുളക്പൊടി – 2 tsp
 5. ജീരകപ്പൊടി – 1 tsp
 6. ഗരംമസാല – 1 tsp
 7. ഇഞ്ചി – 1
 8. ഉപ്പ്
 9. എണ്ണ
 10. വെള്ളം

തയ്യാറാക്കുന്ന വിധം

 1. ആദ്യം ഒരു ചട്ടിയിൽ മൈദാ ഇട്ട ശേഷം കുറച്ച ചൂട് എണ്ണയും ആവിശ്യത്തിന് വെള്ളവും ചേർത്ത നന്നായി കുഴച്ച എടുക്കുക
 2. ഒരു ചട്ടി അടുപ്പിൽ വെച്ചതിന് ശേഷം സമൂസ റോൾ രണ്ട് സൈഡും ചൂടാക്കി എടുക്കുക
 3. ചൂടാക്കിയ സമൂസ റോൾ കറക്റ്റ് അളവിൽ ഒരു പിച്ചാത്തി വെച്ച മുറിച്ച എടുക്കുക
 4. ഇനി ഇതിന് ഉള്ളിൽ നിറക്കാൻ ഉള്ള മിക്സ് തയാറാക്കാം
 5. ഒരു ചട്ടിയിൽ രണ്ട് tsp മൈദാ ഇട്ടതിനു ശേഷം വെള്ളം ഒഴിച്ച നന്നായി ഇളകി യോജിപ്പിക്കുക
 6. വേറെ ഒരു ചട്ടിയിൽ അരിഞ്ഞു വെച്ച സവാളയും , മല്ലിലെയും ,മുളക്പൊടിയും , ഇഞ്ചി , ഉപ്പും ചേർത്ത നന്നായി ഇളക്കുക
 7. ഇനി മുറിച്ച വെച്ച സമൂസ റോൾ എടുത്ത് അതിന്റെ ഉള്ളിൽ ആറാമത്തെ ചേരുവ വെച്ച ഒരു കോൺ രൂപത്തിൽ മടക്കി എടുക്കുക
 8. അതിന്റെ അറ്റം മൈദാ മാവ് വെച്ച നന്നായി ഒട്ടിച്ച വെയ്ക്കുക
 9. ഒരു ചട്ടി അടുപ്പിൽ വെച്ച ചൂടാകുമ്പോൾ എണ്ണ ഒഴിക്കുക , എണ്ണ ചൂടായി കഴിയുമ്പോൾ നിറച്ച വെച്ച സമൂസ എണ്ണയിൽ ഇട്ട് 12 – 15 മിനിറ്റ് നന്നായി വറുത്ത എടുക്കുക
 10. സമൂസയുടെ രണ്ട് സൈഡും മുരിഞ്ഞ കഴിഞ്ഞാൽ എണ്ണയിൽ നിന്ന് കോരി എടുക്കുക

അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ സമൂസ തയാർ

Leave a Reply

Your email address will not be published. Required fields are marked *