റവ ലഡൂ

ആവശ്യമായ ചേരുവകൾ

റവ – 500 gm
പഞ്ചസാര – 1 ഗ്ലാസ്
മുട്ട – 2
ഏലക്ക – 9
പാൽ – 1 ഗ്ലാസ്
എണ്ണ

തയ്യാറാക്കുന്ന വിധം

1) ആദ്യം ചട്ടിയിൽ മുട്ടപൊട്ടിച്ച ഒഴിക്കുക , അതിൽ ഒരു ഗ്ലാസ് പഞ്ചസാരയും , ഏലക്കാപൊടിയും , ഒരു ഗ്ലാസ് പാലും ചേർത്ത ഇളക്കുക .
2) ഇളകി യോജിപ്പിച്ച ആ ചട്ടിയിൽ അര കിലോ റവ ചേർത്ത നന്നായി യോജിപ്പിക്കുക
3 ) ഒരു 10 മിനിറ്റ് റവ ഒന്ന് കുതിരാൻ വയ്ക്കുക
4 ) കുഴച്ച വച്ച മാവ് ഓരോ ഉരുളകൾ ആയി ഉരുട്ടി വയ്ക്കുക
5 ) അടുപ്പിൽ ഒരു ഉരുളി വെച്ച എണ്ണ ചൂടാക്കാൻ വെയ്ക്കുക
6 ) എണ്ണ ചൂടായ ശേഷം ഓരോന്നായി എണ്ണയിലിട്ട് തയ്യാറാക്കി എടുക്കുക.
സ്വാദിഷ്ടമായ റവ ലഡു തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *