ഉരുളക്കിഴങ്ങ് ഫ്രൈ

ആവശ്യമായ ചേരുവകൾ

  • ഉരുളക്കിഴങ്ങ് – 5 ,6
  • വറ്റൽമുളക് – 4 , 5
  • മല്ലി – 1 tsp
  • ജീരകം – 1 tsp
  • ഉലുവ – 1 tsp
  • സവാള – 3
  • ഇഞ്ചി – 1
  • വെളുത്തുള്ളി – 4 , 5
  • കറിവേപ്പില – ആവിശ്യത്തിന്
  • മല്ലിയില – ആവിശ്യത്തിന്
  • മഞ്ഞൾ പൊടി – 1 tsp
  • എണ്ണ

തയ്യാറാക്കുന്ന വിധം

  1. ആദ്യം ഒരു ചട്ടിയിൽ ആവിശ്യത്തിന് എണ്ണ ഒഴിച്ച ചൂടാകുമ്പോൾ അതിൽ മല്ലി , ഉലുവ , ജീരകം ചേർത്ത നന്നായി വറുത്ത എടുക്കുക
  2. വറുത്ത എടുത്ത് ചേരുവകൾ നന്നായി പൊടിച്ച എടുക്കുക
  3. അതിന് ശേഷം വേറെ ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച ചൂടാകുമ്പോൾ അരിഞ്ഞ വെച്ച സവാള ഇട്ട് നന്നായി വഴറ്റി എടുക്കുക
  4. ഉള്ളി വഴണ്ട് കഴിയുമ്പോൾ അതിൽ അരിഞ്ഞ വെച്ച ഇഞ്ചി , വെളുത്തുള്ളി , ഉപ്പ് , കറിവേപ്പില , ഉരുളൻ കിഴങ്ങ് ഇട്ട് നന്നായി യോജിപ്പിച്ച എടുക്കുക
  5. ഇനി ആവിശ്യത്തിന് മഞ്ഞൾപൊടി , കുരുമുളക്പൊടി , അരച്ച വെച്ച മസാല പൊടിയും ചേർത്ത നന്നായി ഇളകി എടുക്കുക
  6. അരിഞ്ഞ വെച്ച മല്ലിയില കുടി ഇട്ട് ഒരു 3 , 4 മിനിറ്റ് വേവിക്കുക
  7. അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ ഉരുളക്കിഴങ്ങ് ഫ്രൈ തയാർ

Leave a Reply

Your email address will not be published. Required fields are marked *