ഏത്തപ്പഴം വിളയിച്ചത്

ആവശ്യമായ ചേരുവകൾ

ഏത്തപ്പഴം – 3
അവൽ – 1/2 കപ്പ്
പഞ്ചസാര – മധുരത്തിന് അനുസരിച്ച
കശുവണ്ടി – 250 gm
മുന്തിരി – 250 gm
തേങ്ങാ – 1/2 കപ്പ്
ഏലക്ക പൊടി – 1/2 tsp
നെയ്യ് – 2 or 3 tbsp

തയ്യാറാക്കുന്ന വിധം

1 ) ആദ്യം ഏത്തപ്പഴത്തിന്റെ തൊലി കളഞ്ഞ ചെറുതായി അരിഞ്ഞ എടുക്കുക
2 ) ഒരു ചട്ടി അടുപ്പിൽ വെച്ച അതിൽ ഒരു സ്പൂൺ നെയ്യ് ഒഴിക്കുക , നെയ്യ് ചൂടാകുമ്പോൾ അതിൽ അരിഞ്ഞ വെച്ച ഏത്തപ്പഴവും ,ആവിശ്യത്തിന് പഞ്ചസാരയും ഇട്ട് നന്നായി യോജിപ്പിച്ച എടുക്കുക
3 ) അതെ ചട്ടിയിൽ വീണ്ടും ഒരു സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ കശുവണ്ടിയും , മുന്തിരിയും വറുത്തെടുക്കുക .
4 ) മൂന്നാമത്തെ ചേരുവ നന്നായി മൂത്ത കഴിക്കുമ്പോൾ ചിരകിയ തേങ്ങയും ഏലക്കാപൊടിയും ചേർത്ത യോജിപ്പിക്കുക
5 ) ഇനി അവൽ ഇട്ട് കൊടുക്കുക , ചെറിയ തീയിൽ നന്നായി വറുത്ത എടുക്കുക
6 ) ഏറ്റവും അവസാനം നേരത്തെ മാറ്റിവെച്ച ഏത്തപ്പഴം ഇട്ട് കൊടുക്കുക , എന്നിട്ട് 3 – 4 മിനിറ്റ് വേറെ നന്നായി ഇളക്കുക .
അങ്ങനെ നമ്മുടെ സ്വാദിഷ്ടമായ ഏത്തപ്പഴം വിളയിച്ചത് തയാർ

Leave a Reply

Your email address will not be published. Required fields are marked *