പഴം ബോണ്ട

ആവശ്യമായ ചേരുവകൾ

ഗോതമ്പുപൊടി-1kg
ശർക്കര -500kg
ജീരകം- അര ടീസ്പൂൺ
പഴം-3
തേങ്ങാ -അരമുറി
ഏലയ്ക്ക -8
എണ്ണ
ഉപ്പ്

തയ്യാറാക്കുന്ന വിധം

1) ശർക്കര ചിരണ്ടി വെള്ളത്തിൽ ചേർത്ത് ഇളക്കി ലയിപ്പിച്ച് എടുക്കുക.

2)തേങ്ങാ ചെറുതായി അരിയുക (തേങ്ങാ കൊത്ത്).

3) ഗോതമ്പുപൊടി, പഴം, ജീരകം ചതച്ചത്, ഉപ്പ്, കപ്പലണ്ടി( തൊലികളഞ്ഞത്),ഏലക്ക പൊടിച്ചത്, തേങ്ങാക്കൊത്ത് (2)എന്നിവ ചേർത്ത് ശർക്കര പാനിയിൽ(1) കുഴച്ചെടുക്കുക.

4) രണ്ടുമണിക്കൂർ പുളിപ്പിക്കാൻ വയ്ക്കുക.

5) അടുപ്പത്ത് ചട്ടി വെച്ച് എണ്ണ ഒഴിച്ച് ചൂടായ ശേഷം ഓരോന്നായി കയ്യിൽ ഉരുട്ടിയെടുത്ത് എണ്ണയിലിട്ട് തയ്യാറാക്കി എടുക്കുക.

സ്വാദിഷ്ടമായ പഴം ബോണ്ടതയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *