മസാല കടല

ആവശ്യമായ ചേരുവകൾ
കടല- ഒരു കിലോ
അരിപ്പൊടി-നാല് ടേബിൾ സ്പൂൺ
കടലമാവ്-4ടേബിൾ സ്പൂൺ
മുളകുപൊടി-ഒരു ടേബിൾ സ്പൂൺ
പെരുംജീരകം-ഒരു ടേബിൾ സ്പൂൺ
ജീരകം-ഒരു ടീസ്പൂൺ
കായപ്പൊടി-ഒരു ടീസ്പൂൺ
ചുവന്നമുളക് -ആറ്‌ എണ്ണം
വെളുത്തുള്ളി-അഞ്ചു കഷ്ണം
എണ്ണ
ഉപ്പ്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) വെളുത്തുള്ളി, കറിവേപ്പില കല്ലിൽ ചതച്ചെടുക്കുക

2) പെരുംജീരകം ചതച്ചു എടുക്കുക.

3) കടലയിൽ അരിപ്പൊടി, കടലമാവ്, മുളകുപൊടി ചതച്ചെടുത്ത് വെളുത്തുള്ളി, കറിവേപ്പില പേസ്റ്റ് (1), പെരുംജീരകം(2), ജീരകം, കായപ്പൊടി, ഉപ്പ് എന്നിവ വെള്ളം ചേർത്ത് കുഴച്ചെടുക്കുക.

4) ചട്ടിയിൽ എണ്ണ ഒഴിച്ച് വറുത്ത് എടുക്കുക

5) ചുവന്ന മുളക്, കറിവേപ്പില വറുത്ത് എടുക്കുക എന്നിട്ട് കടലയിൽ ചേർക്കുക.

Leave a Reply

Your email address will not be published. Required fields are marked *