സദ്യ കൂട്ടുകറി

ആവശ്യമായ ചേരുവകൾ

കടല-അര കിലോ
ചേന -ഒന്ന്
തേങ്ങ-ഒന്ന്
പച്ച നേന്ത്രക്കായ-നാല്
മഞ്ഞൾപൊടി- അര ടേബിൾ സ്പൂൺ
മുളകുപൊടി-രണ്ട് ടേബിൾ സ്പൂൺ
വെളുത്തുള്ളി-ആറു കഷ്ണം
കുരുമുളകുപൊടി-ഒരു ടേബിൾ സ്പൂൺ
ഗരം മസാല-ഒരു ടീസ്പൂൺ
ചുവന്നമുളക്-ആറു എണ്ണം
ഉപ്പ്
കടുക്
എണ്ണ
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) കടല കഴുകി വെള്ളം ഒഴിച്ച് വേവിക്കാൻ വയ്ക്കുക.

2) ചേന, പച്ച നേന്ത്രക്കായ എന്നിവ കഴുകി അരിഞ്ഞ് മഞ്ഞൾപൊടി, മുളകുപൊടി, ഉപ്പ് ചേർത്ത് വേവിക്കാൻ വയ്ക്കുക.

3) തേങ്ങ ചിരകിയത്,വെളുത്തുള്ളി എന്നിവ കല്ലിൽ അരയ്ക്കുക. ചേന,നേന്ത്രക്കായ വെന്തു കഴിയുമ്പോൾ ഉടയ്ക്കുക. തേങ്ങ അരച്ചത് ചേർക്കുക. കുരുമുളകുപൊടി, ഗരംമസാല ചേർത്ത് നന്നായി ഇളക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക.

4) മറ്റൊരു ചട്ടി അടുപ്പത്തു വെച്ച് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ചുവന്ന മുളക്, കറിവേപ്പില ചേർക്കുക. ഇതിലേക്ക് ചിരകിയ തേങ്ങ ചേർത്ത് വറുത്ത് എടുക്കുക. മുളകുപൊടി ചേർക്കുക. ചേന, നേന്ത്രക്കായ കൂട്ട് ചേർക്കുക. വെന്ത കടലയും ചേർത്ത് കറി തിളപ്പിച്ചെടുക്കുക. ചട്ടി വാങ്ങിവയ്ക്കുക

സ്വാദിഷ്ടമായ സദ്യ കൂട്ടുകറി തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *