പൊതിച്ചോറ്

ആവശ്യമായ ചേരുവകൾ

പച്ചപ്പയർ
ചുവന്ന പയർ
സവാള-2
തേങ്ങ-1
പച്ചമുളക് -5
വെളിച്ചെണ്ണ
കടുക്
കറിവേപ്പില
ഉപ്പ്

തയ്യാറാക്കുന്ന വിധം

1) ചുവന്ന പയർ, പച്ചപ്പയർ,  സവാള, പച്ചമുളക്, എന്നിവ അരിയുക.

2) ചട്ടി അടുപ്പത്ത് വയ്ക്കുക. എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ, കടുക് പൊട്ടിക്കുക. കറിവേപ്പില ഇടുക.പയറിന്റെ  കൂട്ട് ചേർക്കുക. ഉപ്പ് ഇടുക .കൂട്ട് നന്നായി യോജിപ്പിച്ചതിനുശേഷം, അടച്ചുവെച്ച് ആവിയിൽ വേവിക്കുക. പാകം ആവുമ്പോൾ ചട്ടി ഇറക്കിവയ്ക്കുക.

ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി

ഉരുളക്കിഴങ്ങ്- 8എണ്ണം
മുളകുപൊടി-2ടീസ്പൂൺ
മഞ്ഞപ്പൊടി-അര ടീസ്പൂൺ
എണ്ണ
ഉപ്പ്

തയ്യാറാക്കുന്ന വിധം

1) ഉരുളക്കിഴങ്ങ് നീളത്തിൽ അരിയുക. മുളകുപൊടി,  മഞ്ഞൾപ്പൊടി,  ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.

2)ചട്ടി ചൂടാക്കാൻ വയ്ക്കുക. എണ്ണ ഒഴിക്കുക. എണ്ണ ചൂട് ആകുമ്പോൾ,  ഉരുളക്കിഴങ്ങ് ഇടുക. അടച്ചുവെക്കുക. പാക മാകുമ്പോൾ ചട്ടി ഇറക്കിവയ്ക്കുക.

മീൻ വറുത്തത്

ചൂര മീൻ-ഒന്ന്
ഇഞ്ചി-ഒന്ന്
വെളുത്തുള്ളി-രണ്ട്
മഞ്ഞപ്പൊടി-ഒരു ടീസ്പൂൺ
മല്ലിപ്പൊടി-മൂന്ന് ടീസ്പൂൺ
മുളകുപൊടി-നാല് ടീസ്പൂൺ
കുരുമുളകുപൊടി-രണ്ട് ടീസ്‌പൂൺ
ഉപ്പ്
എണ്ണ

തയ്യാറാക്കുന്ന വിധം

1)ഇഞ്ചി, വെളുത്തുള്ളി കല്ലിൽ അരയ്ക്കുക. കൂടെ തന്നെ മല്ലിപ്പൊടി, മുളകുപൊടി,  കുരുമുളകുപൊടി,  മഞ്ഞപ്പൊടി, ഉപ്പ് ഇവയും അരച്ചെടുക്കുക. അരപ്പിൽലേക്ക് രണ്ട് ടീസ്പൂൺ വെള്ളം ഒഴിച്ച് മീനിൽ തേച്ചുപിടിപ്പിക്കുക.

2)ചട്ടി ചൂടാക്കാൻ വയ്ക്കുക. എണ്ണ ഒഴിക്കുക. ചൂടാവുമ്പോൾ മീൻ ഓരോന്നായി ഇട്ട് രണ്ടുവശവും ഫ്രൈ ചെയ്ത് എടുക്കുക.

ഫിഷ് ഫ്രൈ തയ്യാറായി.

ചമ്മന്തി

തേങ്ങ-1
വറ്റൽ മുളക്-7
ചെറിയ ഉള്ളി-6
ഉപ്പ് ആവശ്യത്തിന്
വാളംപുളി1 കഷണം

തയ്യാറാക്കുന്ന വിധം

1)  മുളക് ചുട്ടെടുക്കുക

2) തേങ്ങ ചിരകിയത്, ചുട്ടെടുത്ത മുളക്, ചെറിയ ഉള്ളി, ഉപ്പ് ,പുളി എന്നിവ കല്ലിൽ അരച്ചെടുക്കുക.

സ്വാദിഷ്ടമായ ചമ്മന്തി തയ്യാറായി.

മുട്ട വറുത്തത്

മുട്ട -നാല്
തേങ്ങ -അര മുറി
പച്ചമുളക്-നാല്
സവാള -ഒന്ന്
കറിവേപ്പില
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1) സവാള കനം കുറച്ച് ചെറുതായി അരിയുക. കൂടെ തന്നെ പച്ചമുളകും കറിവേപ്പിലയും ചെറുതാക്കി അരിയുക.

2) തേങ്ങ ചിരവുക.

3) സവാള, തേങ്ങ ചിരകിയത്,  പച്ചമുളക്,  കറിവേപ്പില എന്നിവയിലേക്ക് മുട്ട പൊട്ടിച്ച് ഒഴിക്കുക.ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക.

4) ദോശക്കല്ല് അടുപ്പിൽവെച്ച് എണ്ണ പുരട്ടുക. മുട്ട ഓരോന്നായി പൊരിച്ചെടുക്കുക.

സ്വാദിഷ്ടമായ മുട്ട പൊരിച്ചത് തയ്യാറായി.

വാഴയിലേക്ക് ചോറുവിളമ്പി, കറിക്കൂട്ടുകൾ എല്ലാം ചേർത്ത് പൊതിച്ചോറ് തയ്യാറാക്കുക.

Leave a Reply

Your email address will not be published. Required fields are marked *