കൈതച്ചക്ക പച്ചടി

ആവശ്യമായ ചേരുവകൾ

കൈതച്ചക്ക- 1
തേങ്ങ-1
വെളുത്തുള്ളി-6കഷ്ണം
പച്ചമുളക്-ഒന്ന്
ജീരകം-അര ടീസ്പൂൺ
ഇഞ്ചി-1
ചെറിയ ഉള്ളി-5
ചുവന്നമുളക്-6
തൈര്-അര ലിറ്റർ
എണ്ണ
കടുക്
ഉപ്പ
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) കൈതച്ചക്ക ചെറുതായി അരിഞ്ഞ് വെള്ളം ഒഴിച്ച് വേവിക്കാൻ വയ്ക്കുക. കുറച്ച് ഉപ്പു ചേർക്കുക.

2) തേങ്ങ ചിരകിയത്,വെളുത്തുള്ളി, പച്ചമുളക്, ജീരകം, എന്നിവ കല്ലിൽ അരച്ചെടുക്കുക. കടുക് കല്ലിൽ ചതച്ചെടുക്കുക.

3) വെന്ത കൈതച്ചക്കയിൽ നിന്നും കുറച്ചു മാത്രം (2ടേബിൾ സ്പൂൺ )എടുത്ത് കല്ലിൽ അരച്ചെടുക്കുക.

4) ചട്ടി അടുപ്പത്ത് വയ്ക്കുക. ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ചെറിയ ഉള്ളി അരിഞ്ഞത്, ചുവന്നമുളക്, കറിവേപ്പില എന്നിവ ഇടുക. തേങ്ങയുടെ അരപ്പ് ചേർക്കുക. പൈനാപ്പിൾ അരച്ചത് ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി എടുക്കുക. തൈര് ചേർത്ത് ഇളക്കിയ ശേഷം ചട്ടിവാങ്ങി വെക്കുക.

സ്വാദിഷ്ടമായ കൈതച്ചക്ക പച്ചടി തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *