പപ്പായ അച്ചാർ

ആവശ്യമായ ചേരുവകൾ

പപ്പായ -രണ്ട്
വെളുത്തുള്ളി-ആറ്‌ എണ്ണം
ഇഞ്ചി-വലുത് ഒന്ന്
പച്ചമുളക്-നാല്
മഞ്ഞൾപൊടി-അര ടീസ്പൂൺ
മുളകുപൊടി-എട്ടു ടീസ്പൂൺ
ഉലുവപ്പൊടി-അര ടീസ്പൂൺ
കായം-രണ്ട് കഷ്ണം
വിനാഗിരി -ആറ്‌ ടേബിൾ സ്പൂൺ
എണ്ണ
കടുക്
ഉപ്പ്

തയ്യാറാക്കുന്ന വിധം.

1) കപ്പളങ്ങ ചെറുതായി അരിയുക. മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് പുരട്ടി വയ്ക്കുക. എണ്ണയിൽ വറുത്തെടുക്കുക.

2) അടുപ്പത്ത് ചട്ടി വയ്ക്കുക. എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ചെറുതായി അരിഞ്ഞ വെളുത്തുള്ളി,ഇഞ്ചി ചേർക്കുക. പച്ചമുളക്, കറിവേപ്പില ചേർക്കുക. കായം ചേർക്കുക.

3) മുളകുപൊടി,ഉലുവപ്പൊടി ചേർത്ത് വഴറ്റുക. വറുത്തുവെച്ച പപ്പായ ചേർക്കുക. വിനാഗിരി ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ചട്ടി ഇറക്കിവെച്ച് സെർവ് ചെയ്യുക.

സ്വാദിഷ്ഠമായ പപ്പായ അച്ചാർ തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *