നേന്ത്രപ്പഴം പ്രഥമൻ

ആവശ്യമായ ചേരുവകൾ

നേന്ത്രപ്പഴം -ഒരു കിലോ
ചവ്വരി-250ഗ്രാം
ശർക്കര- ഒരു കിലോ
തേങ്ങ- രണ്ടെണ്ണം
പശുവിൻപാൽ -അരലിറ്റർ
നെയ്യ്
കശുവണ്ടി
ഉണക്കമുന്തിരി
ജീരകപ്പൊടി- രണ്ട് ടീസ്പൂൺ
ചുക്കുപൊടി- രണ്ട് ടീസ്പൂൺ
ഏലക്ക – 10 എണ്ണം

തയ്യാറാക്കുന്ന വിധം

1) ചവ്വരി കഴുകി വേവിക്കുക

2) ശർക്കരയിൽ വെള്ളം ഒഴിച്ച്( ശർക്കരപ്പാനി) തിളപ്പിച്ചെടുക്കുക.

3) ഏത്തപ്പഴം ചെറുതായി അരിഞ്ഞ് വേവിക്കാൻ വയ്ക്കുക.

4) തേങ്ങാക്കൊത്ത് ചെറുതായി അരിഞ്ഞ് നെയ്യിൽ വറുത്തെടുക്കുക. കൂടെ തന്നെ മുന്തിരിയും കശുവണ്ടിയും വറുത്തെടുക്കുക.

5) ഏത്തപ്പഴം വെന്തുകഴിയുമ്പോൾ ഉടച്ചെടുക്കുക ഇതിലേക്ക് ശർക്കരപ്പാനി ഒഴിക്കുക നന്നായി ഇളക്കി കൊടുക്കുക. രണ്ടാം പാൽ ഒഴിക്കുക. തിളപ്പിക്കുക. വേവിച്ച ചവ്വരി ഇടുക. നന്നായി ഇളക്കിയശേഷം പശുവിൻ പാൽ ഒഴിക്കുക.നെയ്യ് ഒഴിക്കുക.വരുത്തു വച്ചിരിക്കുന്ന തേങ്ങാക്കൊത്ത്‌ എല്ലാം ചേർക്കുക. ജീരകപ്പൊടി, ചുക്കുപൊടി എന്നിവ ചേർക്കുക. ഇളക്കി കൊടുത്തുകൊണ്ടേയിരിക്കുക.

7)തേങ്ങാപാൽ (ഒന്നാംപാൽ )ചേർക്കുക. ഏലക്ക കല്ലിൽ പൊടിച്ചു ചേർക്കുക. നന്നായി ഇളക്കി കൊടുക്കുക. കുറുകിവരുന്ന സമയത്ത് ചട്ടി ഇറക്കിവയ്ക്കുക.

സ്വാദിഷ്ടമായ നേന്ത്ര പഴ പ്രഥമൻ തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *