വെണ്ടയ്ക്ക കിച്ചടി

ആവശ്യമായ ചേരുവകൾ

വെണ്ടയ്ക്ക- കാൽ കിലോ
തേങ്ങാ -ഒന്ന്
മുളക്-3
വെളുത്തുള്ളി- അഞ്ചു കഷണം
ജീരകം -അര ടീസ്പൂൺ
തൈര് -ഒരു പായ്ക്കറ്റ്
കടുക്
വറ്റൽ മുളക്-മൂന്ന്
എണ്ണ
ഉപ്പ
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) വെണ്ടയ്ക്ക കഴുകി വട്ടത്തിൽ ചെറുതായി അരിയുക.

2) ചിരകിയ തേങ്ങ, മുളക്, ജീരകം വെളുത്തുള്ളി,കടുവ എന്നിവ അരച്ചെടുക്കുക.

3) ചട്ടി അടുപ്പത്ത് വയ്ക്കുക. എണ്ണ ഒഴിക്കുക. അരിഞ്ഞുവെച്ച വെണ്ടയ്ക്ക വറുത്ത് മാറ്റിവയ്ക്കുക.

4) ചട്ടി ചൂടാക്കാൻ വയ്ക്കുക. എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. വറ്റൽമുളക്, കറിവേപ്പില എന്നിവ ഇടുക. അരച്ചുവെച്ച അരപ്പ് ചേർക്കുക. അര പോട് ചേർത്ത് കുറച്ച് വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പു ചേർത്ത് നന്നായി ഇളക്കി എടുക്കുക. തൈര് ചേർക്കുക. നന്നായി ഇളക്കി എടുത്തതിനുശേഷം വറുത്തുവച്ചിരിക്കുന്ന വെണ്ടയ്ക്ക ഇട്ടു കൊടുക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക. സെർവിങ് ഡിഷിലേക് മാറ്റുക.

സ്വാദിഷ്ടമായ വെണ്ടയ്ക്ക കിച്ചടി തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *