നാരങ്ങ അച്ചാർ

ആവശ്യമായ ചേരുവകൾ

നാരങ്ങ- ഒരുകിലോ
വെളുത്തുള്ളി -നാല് കഷ്ണം
ഇഞ്ചി -രണ്ട് കഷ്ണം
പച്ചമുളക്- നാല് എണ്ണം
കായം-3 കഷ്ണം
മുളകുപൊടി-പത്തു ടീസ്പൂൺ
മഞ്ഞപ്പൊടി-അര ടീസ്പൂൺ
ഉലുവാപ്പൊടി-ഒരു ടീസ്പൂൺ
ജീരകപ്പൊടി-അര ടീസ്പൂൺ
വിനാഗിരി-നാലു ടേബിൾ സ്പൂൺ
ഉപ്പ്
എണ്ണ
കടുക്

തയ്യാറാക്കുന്ന വിധം

1) നാരങ്ങ പുഴുങ്ങി എടുക്കുക. ചെറിയ കഷ്ണങ്ങളാക്കുക.

2) ചട്ടി അടുപ്പത്ത് വയ്ക്കുക. എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. കായം ചേർക്കുക. ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർക്കുക. കറിവേപ്പിലയും ചേർത്ത് വഴറ്റുക.

3) മുളകുപൊടി, ഉലുവപ്പൊടി,ജീരകപ്പൊടി, മഞ്ഞപ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. കഷ്ണങ്ങളാക്കിയ നാരങ്ങ ഇടുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. വിനാഗിരി ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ചശേഷം ചട്ടി ഇറക്കിവയ്ക്കുക

Leave a Reply

Your email address will not be published. Required fields are marked *