വെണ്ടയ്ക്ക തോരൻ

ആവശ്യമായ ചേരുവകൾ

വെണ്ടയ്ക്ക-500 ഗ്രാം
സവാള -ഒന്ന്
തേങ്ങ -ഒന്ന്
ജീരകം -അര ടീസ്പൂൺ
വെളുത്തുള്ളി- ഒന്ന്
ചെറിയ ഉള്ളി -പത്തു കഷ്ണം
ചുവന്നമുളക്-രണ്ട്
പച്ചമുളക്-മൂന്ന്
മഞ്ഞൾപൊടി-അര ടീസ്പൂൺ
എണ്ണ
കടുക്
ഉപ്പ്
കറിവേപ്പില

1) വെണ്ടക്ക വട്ടത്തിൽ അരിയുക. സവാള, പച്ചമുളക് ചെറുതായി അരിഞ്ഞു ചേർക്കുക.

2) തേങ്ങ ചിരകിയത്, ജീരകം, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ കല്ലിൽ അരച്ചെടുക്കുക.

3) ചട്ടി അടുപ്പത്ത് വയ്ക്കുക. എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ചുവന്നമുളക്, കറിവേപ്പില ചേർക്കുക. അരിഞ്ഞുവെച്ച വെണ്ടയ്ക്ക(1) കൂട്ട് ചേർക്കുക. മഞ്ഞൾപ്പൊടി, ഉപ്പ് ചേർത്ത് വഴറ്റുക. തേങ്ങയുടെ അരപ്പ് ചേർത്ത് ഇളക്കിയശേഷം അടച്ചുവയ്ക്കുക. തോരൻ പാകമാകുന്ന സമയത്ത് ചട്ടി ഇറക്കിവയ്ക്കുക.

പാത്രത്തിലേക്ക് സെർവ് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *