ചിക്കൻ കാന്താരി

ആവശ്യമായ ചേരുവകൾ

ചിക്കൻ -അര കിലോ
തൈര്-നാല് ടേബിൾസ്പൂൺ
കാന്താരി മുളക്-അമ്പത് ഗ്രാം
വെളുത്തുള്ളി-രണ്ട്
ഇഞ്ചി-ഒന്ന്
മഞ്ഞൾ പൊടി-അര ടീസ്‌പൂൺ
ഗരം മസാല-ഒരു ടീസ്പൂൺ
കുരുമുളകുപൊടി-ഒരു ടീസ്പൂൺ
എണ്ണ
ഉപ്പ്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) കാന്താരിമുളക് വെളുത്തുള്ളി ഇഞ്ചി, ഉപ്പ്, മഞ്ഞൾപൊടി എന്നിവ കല്ലിൽ അരയ്ക്കുക.

2) കഴുകി വൃത്തിയാക്കിയ ചിക്കനിൽ അരപ്പ്(1) ചേർക്കുക.

3)മസാലപ്പൊടി,കുരുമുളകുപൊടിചേർക്കുക. തൈര് ഒഴിക്കുക. നന്നായി യോജിപ്പിക്കുക.

4)അടുപ്പത്തു ചട്ടി വെച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂട് ആകുമ്പോൾ ചിക്കൻ ചേർക്കുക.കൂടെ കറിവേപ്പില ഇടുക. ഫ്രൈ ആകുമ്പോൾ ചട്ടി ഇറക്കിവയ്ക്കുക.

സ്വാദിഷ്ടമായ ചിക്കൻ കാന്താരി തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *