കടല വരട്ടിയത്

ആവശ്യമായ ചേരുവകൾ

കടല -ഒരു കിലോ
തേങ്ങ
ഇഞ്ചി-ഒന്ന്
വെളുത്തുള്ളി-ഒന്ന്
പച്ചമുളക്-മൂന്ന്
മുളകുപൊടി-രണ്ട് ടീസ്പൂൺ
മല്ലിപ്പൊടി-മൂന്ന് ടീസ്പൂൺ
ഗരം മസാല-ഒരു ടീസ്പൂൺ
കുരുമുളകുപൊടി-ഒരു ടീസ്പൂൺ
മഞ്ഞൾപൊടി-അര ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
എണ്ണ
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം.

1) കുതിർത്ത കടല വേവിക്കാൻ വയ്ക്കുക.

2) അടുപ്പത്തെ ചട്ടി വയ്ക്കുക. എണ്ണ ഒഴിക്കുക. കടുക് പൊട്ടിക്കുക. തേങ്ങാക്കൊത്ത് ചെറുതായി അരിഞ്ഞത് ചേർത്ത് വറത്തു എടുക്കുക. ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി, സവാള ചേർക്കുക. ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി ചേർക്കുക. പച്ചമുളക് ചേർക്കുക. കറിവേപ്പില ചേർക്കുക.

3) മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, കുരുമുളകുപൊടി, മഞ്ഞൾപൊടി,ചേർത്ത് ആവശ്യത്തിന് ഉപ്പ് ഇട്ടു വഴറ്റി എടുക്കുക. കടല (1)വെള്ളം കളഞ്ഞു ചേർക്കുക. വഴറ്റി എടുത്ത ശേഷം ചട്ടി ഇറക്കി വയ്ക്കുക.

സ്വാദിഷ്ടമായ കടല വരട്ടിയത് തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *