തേങ്ങാപ്പാലിൽ തയ്യാറാക്കിയ വഴുതനങ്ങ കറി

ആവശ്യമായ ചേരുവകൾ

വഴുതനങ്ങ -നാല് എണ്ണം
ചെറിയ ഉള്ളി-നൂറ് ഗ്രാം
സവാള-രണ്ട്
ഇഞ്ചി-ഒന്ന്
വെളുത്തുള്ളി-ഒന്ന്
പച്ചമുളക്-മൂന്ന്
ചുവന്നമുളക്-മൂന്ന്
തേങ്ങ-ഒന്ന്
മുളകുപൊടി-ഒരു ടീസ്പൂൺ
മഞ്ഞൾപൊടി-അര ടീസ്പൂൺ
മല്ലിപ്പൊടി-രണ്ട് ടീസ്പൂൺ
മസാല പൊടി-ഒരു ടീസ്പൂൺ
എണ്ണ
ഉപ്പ്
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) വഴുതനങ്ങ നീളത്തിൽ അരിയുക.

2) ഇഞ്ചി, വെളുത്തുള്ളി കല്ലിൽ ചതച്ചെടുക്കുക

3)അടുപ്പത്ത് ചീനച്ചട്ടി വെച്ച് എണ്ണ ഒഴിക്കുക. സവാള, ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. പച്ചമുളക്, കറിവേപ്പില ചേർത്ത് വഴറ്റുക.

4) മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റി എടുക്കുക. അരിഞ്ഞുവെച്ച വഴുതനങ്ങ ചേർക്കുക. കുറച്ചുമാത്രം വെള്ളം ഒഴിച് അടച്ചു വെക്കുക.

5)കറി തിളച്ച വരുന്ന സമയത്ത് തേങ്ങാപ്പാൽ ചേർക്കുക. അടച്ചുവയ്ക്കുക.

6) മറ്റൊരു ചട്ടി അടുപ്പത്തു വെച്ച് എണ്ണ ഒഴിക്കുക. കടുക് പൊട്ടിക്കുക. ചെറിയ ഉള്ളി(6എണ്ണം) അരിഞ്ഞത് ചേർക്കുക. ചുവന്ന മുളക്,കറിവേപ്പില ചേർക്കുക. ചേർത്ത് മൂപ്പിച്ചെടുക്കുക.കറിയിലേയ്ക് താളിക്കുക. ചട്ടി ഇറക്കിവെക്കുക.

സ്വാദിഷ്ടമായ തേങ്ങാപ്പാലിൽ. വെച്ച വഴുതനങ്ങക്കറി തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *