സ്വാദൂറും എലാഞ്ചി

ആവശ്യമായ ചേരുവകൾ

ഗോതമ്പുപൊടി -കാൽക്കിലോ
തേങ്ങ- ഒന്ന്
പഞ്ചസാര -അഞ്ച് ടീസ്പൂൺ
ജീരകം- ഒന്നര ടീസ്പൂൺ
ഏലക്ക -എട്ട്
എണ്ണ

തയ്യാറാക്കുന്ന വിധം

1) ജീരകം, ഏലക്ക എന്നിവ കല്ലിൽ പൊടിച്ചെടുക്കുക.

2) തേങ്ങ ചിരകിയത്, പഞ്ചസാര, ജീരകം, ഏലക്കാ എന്നിവ യോജിപ്പിച്ചെടുക്കുക.

3) ഗോതമ്പുപൊടിയിലേക്ക് വെള്ളം ഒഴിച്ച് ദോശ മാവിന്റെ പരുവത്തിൽ ആക്കുക.

4) ദോശക്കല്ല് അടുപ്പത്ത് വയ്ക്കുക. ഓരോ തവി ആയി കോരി ഒഴിച്ച് വട്ടത്തിൽ കനംകുറച്ച് പരത്തിയെടുക്കുക. ഒരുവശം വെന്തു കഴിയുമ്പോൾ മറുവശം തിരിച്ചിടുക.

5) അടയുടെ നടു വശത്തുനിന്നും സൈഡിലേക്ക് തേങ്ങ(2) പരത്തി കൊടുക്കുക. അട മടക്കി പാത്രത്തിലേക്ക് എടുക്കുക.

സ്വാദിഷ്ടമായ എലാഞ്ചി തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *