മുട്ട വരട്ടിയത്

ആവശ്യമായ ചേരുവകൾ

മുട്ട-അഞ്ചു
സവാള-രണ്ട്
വെളുത്തുള്ളി-ഒന്ന്
ഇഞ്ചി-ഒന്ന്
പച്ചമുളക്-നാല്
ചെറിയ ഉള്ളി-അമ്പത് ഗ്രാം
തക്കാളി-രണ്ട്
മഞ്ഞൾപൊടി-കാൽ ടീസ്പൂൺ
കുരുമുളകുപൊടി-ഒരു ടീസ്പൂൺ
മല്ലിപ്പൊടി-ഒരു ടീസ്പൂൺ
മുളകുപൊടി-ഒരു ടീസ്പൂൺ
പെരുംജീരകം
പട്ട
തക്കോലം
ഗ്രാമ്പൂ
എണ്ണ
കടുക്
ഉപ്പ്
കറിവേപ്പില

 തയ്യാറാക്കുന്ന വിധം

1) മുട്ട പുഴുങ്ങി എടുക്കുക. രണ്ടായി മുറിക്കുക.

2) ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് കല്ലിൽ അരച്ചെടുക്കുക.

3) തക്കാളി കല്ലിൽ അരച്ച് പേസ്റ്റാക്കുക.

4) പട്ട, തക്കോലം, ഗ്രാമ്പൂ, പെരുംജീരകം( ഗരം മസാല)എന്നിവ കല്ലിൽ അരക്കുക.

5) അടുപ്പിൽ ചട്ടി വെച്ച് പിന്നെ ഒഴിക്കുക. മഞ്ഞൾപ്പൊടി, ഉപ്പ്, കുരുമുളകുപൊടിയും ചേർക്കുക. മുട്ട ഫ്രൈ ചെയ്യുക.

6) ചട്ടിയിൽ എണ്ണ ഒഴിക്കുക.കടുക്  പൊട്ടിക്കുക. ചെറുതായി അരിഞ്ഞ ഉള്ളി,  സവാള വഴറ്റിയെടുക്കുക. ഉപ്പ് ഇടുക. വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർക്കുക.  ഗരം മസാല (4)ചേർക്കുക. മുളകുപൊടി,  മല്ലിപ്പൊടി,കുരുമുളകുപൊടി ചേർക്കുക. വഴറ്റി എടുക്കുക.തക്കാളിയുടെ പേസ്റ്റ് ചേർക്കുക. കുറച്ചു ചൂടുവെള്ളം ഒഴിച്ച് ഗ്രേവി തിളപ്പിക്കുക. ഫ്രൈ ചെയ്ത് മുട്ട ചേർക്കുക. സെർവ് ചെയ്യുക.

സ്വാദിഷ്ടമായ മുട്ട വരട്ടിയത് തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *