ഉണക്കമീൻ തോരൻ

ആവശ്യമായ ചേരുവകൾ

ഉണക്കമീൻ
ചെറിയ ഉള്ളി- 12
തേങ്ങ-1
മഞ്ഞൾപൊടി- അര ടീസ്പൂൺ
പച്ചമുളക്-6
വെളുത്തുള്ളി-10
ഇഞ്ചി-2
ഉപ്പ്
കുടംപുളി-6
കറിവേപ്പില
എണ്ണ

തയ്യാറാക്കുന്ന വിധം

1) ഉണക്കമീൻ കഴുകി രണ്ടായി മുറിക്കുക.

2) തേങ്ങ ചിരകിയത്, ചെറിയ ഉള്ളി, വെളുത്തുള്ളി, പച്ചമുളക്, മഞ്ഞൾ പൊടി എന്നിവ അരച്ചെടുക്കുക.

3) ഉണക്കമീൻ ഇലേക്ക് ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞ് ചേർക്കുക. കറിവേപ്പില ചേർക്കുക. കുടംപുളി ചെറുതായി മുറിച്ച് ചേർക്കുക. തേങ്ങയുടെ അരപ്പ് (2)ചേർക്കുക. കുറച്ചു വെള്ളമൊഴിച്ച് അടുപ്പത്ത് വയ്ക്കുക. എണ്ണ ഒഴിക്കുക. ചട്ടി മൂടിവയ്ക്കുക. വെള്ളം പൂർണമായി വറ്റി ഡ്രൈ ആവുന്ന സമയത്ത് ചട്ടി ഇറക്കിവെക്കുക.

സ്വാദിഷ്ടമായ ഉണക്കമീൻ തോരൻ തയാറായി.

Leave a Reply

Your email address will not be published. Required fields are marked *