വെള്ളരിക്ക പുളിശ്ശേരി

ആവശ്യമായ ചേരുവകൾ

വെള്ളരിക്ക- ഒന്ന്
പച്ചമുളക്-രണ്ട്
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
മുളകുപൊടി -ഒരു ടീസ്പൂൺ
തേങ്ങ-ഒന്ന്
ജീരകം ഒരു ടീസ്പൂൺ
ചുവന്ന മുളക് -രണ്ട്
ചെറിയ ഉള്ളി-പതിനാല് കഷ്ണം
വെളുത്തുള്ളി-രണ്ട് എണ്ണം
ഇഞ്ചി-ചെറിയത്
തൈര്-ഒരു ലിറ്റർ
ഉലുവ-അര ടീസ്പൂൺ
ഉപ്പ്
എണ്ണ
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) വെള്ളരിക്ക ചെറുതായി അരിയുക. പച്ചമുളക്, മഞ്ഞൾപ്പൊടി, മുളകുപൊടി, കറിവേപ്പില ആവശ്യത്തിന് ഉപ്പ് ചേർത്ത് വേവിക്കാൻ വയ്ക്കുക.

2) തേങ്ങ ചിരകിയത്,ചുവന്നമുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി, എന്നിവ കല്ലിൽ അരച്ചെടുക്കുക.

3) തൈര് കടഞ്ഞ് എടുക്കുക. ഇതിലേക്ക് അരപ്പ് ചേർത്ത് ഇളക്കുക. ശേഷം,പാകമായ വെള്ളരിക്കലേക്ക് തൈരിന്റെ കൂട്ട് ചേർക്കുക. ആവശ്യത്തിന് ഉപ്പ് ഇടുക.

4) താളിക്കാനായി മൺചട്ടി അടുപ്പത്ത് വയ്ക്കുക. എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ചെറുതായി അരിഞ്ഞ ഇഞ്ചി,ചെറിയ ഉള്ളി, ചേർക്കുക. ചുവന്ന മുളക്, ഉലുവ, കറിവേപ്പില എന്നിവയും ചേർക്കുക. താളിയിൽ കറിയുടെ കൂട്ട് ചേർത്ത് നന്നായി ഇളക്കിയ ശേഷം ചട്ടി ഇറക്കിവയ്ക്കുക.

വെള്ളരിക്ക പുളിശ്ശേരി തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *