മത്തങ്ങ പച്ചടി

ആവശ്യമായ ചേരുവകൾ

തേങ്ങ -ഒന്ന്
മുളകുപൊടി- അര ടീസ്പൂൺ
പച്ചമുളക്-3
വറ്റൽ മുളക്-3
തൈര് – അരലിറ്റർ
ജീരകം- അര ടീസ്പൂൺ
വെളുത്തുള്ളി-3
ചെറിയ ഉള്ളി-2
എണ്ണ
ഉപ്പ്
കടുവ
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1)മത്തങ്ങ ചെറുതായി അരിയുക. മുളകുപൊടി, ഉപ്പ എന്നിവ ചേർത്ത് വേവിക്കാൻ വയ്ക്കുക.

2)തേങ്ങ ചിരകിയത്, പച്ചമുളക്, ജീരകം, വെളുത്തുള്ളി, ചെറിയ ഉള്ളി, കടുക്, എന്നിവ അരച്ചെടുക്കുക.

3)മത്തങ്ങ വെന്തു പാകമാകുമ്പോൾ വെള്ളം കളയുക. ഉടച്ചെടുക്കുക. തേങ്ങയുടെ അരപ്പ് ചേർത്ത് യോജിപ്പിച്ചെടുക്കുക.

4)ചട്ടി അടുപ്പത്ത് വയ്ക്കുക. എണ്ണ ഒഴിക്കുക. ചൂടാകുമ്പോൾ കടുക് ഇടുക. ചുവന്ന മുളക്, വേപ്പില എന്നിവ ചേർക്കുക. മത്തങ്ങയുടെ അരപ്പ് ഇടുക. തൈര് ചേർത്ത്, ഉപ്പും ഇട്ട് ഇളക്കി യോജിപ്പിച്ചശേഷം ചട്ടി ഇറക്കിവയ്ക്കുക.

സ്വാദിഷ്ടമായ മത്തങ്ങ പച്ചടി തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *