ചിക്കൻ തേങ്ങാപ്പാലിൽ വറ്റിച്ചത്

ആവശ്യമായ ചേരുവകൾ

ചിക്കൻ- രണ്ട് കിലോ
മുളകുപൊടി -പത്തു ടീസ്പൂൺ
മല്ലിപ്പൊടി -എട്ട് ടീസ്പൂൺ
മഞ്ഞൾപൊടി-അര ടീസ്പൂൺ
കുരുമുളക് പൊടി -ഒരു ടീസ്പൂൺ
പെരുംജീരകം -അര ടീസ്പൂൺ
തേങ്ങ- ഒന്ന്
പച്ചമുളക്-7
ഇഞ്ചി-രണ്ട്
വെളുത്തുള്ളി -2
സവാള-അഞ്ചു ടീസ്പൂൺ
ഉപ്പ്
കറിവേപ്പില
തക്കാളി -രണ്ട്
എണ്ണ
കടുക്
പട്ട
പെരുംജീരകം
തക്കോലം
ഗ്രാമ്പൂ
കുരുമുളക്
ഏലക്ക

 തയ്യാറാക്കുന്ന വിധം

1) മുളകുപൊടി, മല്ലിപ്പൊടി വറുത്തെടുക്കുക

2) കഴുകി വൃത്തിയാക്കിയചിക്കനിലേയ്ക്  വറുത്തെടുത്ത മല്ലിപൊടി,  മുളകുപൊടി(വറുത്തതിൽ നിന്നും പകുതി എടുക്കുക) മഞ്ഞൾപൊടി  എന്നിവ പുരട്ടി മാറ്റി വയ്ക്കുക.

3) സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരിയുക.

3) ചട്ടി അടുപ്പിൽ വെച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. അരിഞ്ഞുവെച്ച സവാള എല്ലാം ചേർത്ത് വഴറ്റിയെടുക്കുക. ഇതിനൊപ്പം  പെരുംജീരകം ചേർക്കുക. വേപ്പില ഇടുക. തക്കാളി ചേർത്ത് വഴറ്റുക. ചിക്കൻ ചേർക്കുക. രണ്ടാം പാലിൽ നിന്നും കുറച്ച് അതിലേക്ക് ഒഴിച്ച് വേവിക്കാൻ മൂടിവയ്ക്കുക.

4) പെരുംജീരകം,  പട്ട, തക്കോലം, ഗ്രാമ്പൂ,  കുരുമുളക്, ഏലയ്ക്ക(ഗരംമസാല ) എന്നിവ അരച്ചെടുക്കുക. ഈ കൂട്ട് ചിക്കനിൽലേക്ക് ചേർക്കുക.  വറുത്ത(1) മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് ഇളക്കുക. ബാക്കിയുള്ള രണ്ടാം പാലും കൂടി ചേർത്ത്ചേർക്കുക. കുരുമുളകുപൊടി ഇട്ട് അടച്ചു വെക്കുക.

5) കറി കുറുകി വരുന്ന സമയത്ത് ഒന്നാംപാൽ ഒഴിച്ച് ചട്ടി ഇറക്കിവയ്ക്കുക. കറിവേപ്പില ഇടുക.

സ്വാദിഷ്ടമായ ചിക്കൻ തേങ്ങാപ്പാലിൽ വെട്ടിച്ചത് തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *