അവൽ ഉപ്പുമാവ്

ആവശ്യമായ ചേരുവകൾ

അവൽ -200 ഗ്രാം
ഉരുളക്കിഴങ്ങ്-2
ക്യാരറ്റ് -1
സവാള-1
പച്ചമുളക് -3
ചുവന്നമുളക്-4
കശുവണ്ടി
മഞ്ഞപ്പൊടി-1/2ടീസ്പൂൺ
മുളകുപൊടി-1 ടീസ്പൂൺ
എണ്ണ
കടുക്
ഉപ്പ്
കറിവേപ്പില

തയ്യാറാക്കുന്ന വിധം.

1) അവൽ ഉപ്പുവെള്ളം താളിച്ച് എടുക്കുക.

2) ഉരുളക്കിഴങ്ങ് ചെറുതായി കഷണങ്ങളാക്കി വേവിക്കുക.

3) ക്യാരറ്റ്, സവാള, പച്ചമുളക് അരിയുക.

4) അടുപ്പിൽ ചട്ടി വെച്ച് എണ്ണ ഒഴിക്കുക. കടുക് പൊട്ടിക്കുക. ഉള്ളി, പച്ചമുളക്(3) ചേർത്ത് വഴറ്റുക. ക്യാരറ്റ് ചേർക്കുക. ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർക്കുക. കപ്പലണ്ടി ചേർക്കുക.വഴറ്റുക ഉരുളക്കിഴങ്ങ് ചേർക്കുക.

5) മഞ്ഞൾപൊടി, മുളകുപൊടി ചേർത്ത് വഴറ്റിയെടുക്കുക. അവൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചട്ടി ഇറക്കിവയ്ക്കുക.

സ്വാദിഷ്ടമായ അവൽ ഉപ്പുമാവ് തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *