കപ്പ ഉലർത്തിയത്

ആവശ്യമായ ചേരുവകൾ

കപ്പ -ഒരു കിലോ
ചെറിയ ഉള്ളി-പത്തു കഷ്ണം
വെളുത്തുള്ളി-ഒന്ന്
ചുവന്നമുളക്-ഇരുപത് എണ്ണം
മഞ്ഞപ്പൊടി-ഒരു ടീസ്പൂൺ
എണ്ണ
ഉപ്പ്
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) കപ്പ കഷ്ണങ്ങളാക്കി വേവിച്ച് എടുക്കുക. വെള്ളം കളയുക.

2) ചെറിയ ഉള്ളി, വെളുത്തുള്ളി കല്ലിൽ ചതച്ച് എടുക്കുക.

3) ചുവന്നമുളക് കല്ലിൽ അരച്ചെടുക്കുക.

4) അടുപ്പത്തെ ചട്ടി വെച്ച് എണ്ണയൊഴിച്ച് കടുക് പൊട്ടിക്കുക. ചതച്ച വെളുത്തുള്ളി, ചെറിയ ഉള്ളി(2)ചേർക്കുക. ചുവന്ന മുളക്, കറിവേപ്പില ചേർക്കുക. വഴറ്റി എടുക്കുക. മഞ്ഞൾപ്പൊടി ചേർക്കുക. കപ്പ ചേർക്കുക. ആവശ്യത്തിന് ഉപ്പ് ഇടുക. കപ്പ ഉടച്ചെടുത്ത് നന്നായി ഇളക്കിയെടുത്ത ശേഷം ചട്ടി വാങ്ങിവയ്ക്കുക.

സ്വാദിഷ്ടമായ കപ്പ ഉലർത്തിയത് തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *