അടിപൊളിരുചിയിൽ മീൻ പൊരിച്ചത്

ആവശ്യമായ ചേരുവകൾ

മല്ലിപ്പൊടി- ഒന്നര ടീസ്പൂൺ
മുളകുപൊടി- ആറ് ടീസ്പൂൺ
മഞ്ഞൾപൊടി- മുക്കാൽ ടീസ്പൂൺ
കുരുമുളകുപൊടി- ഒന്നര ടീസ്പൂൺ
വെളുത്തുള്ളി-ഒന്ന്
ഇഞ്ചി-വലിയ കഷ്ണം
എണ്ണ- ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1) ചട്ടി വയ്ക്കുക. എണ്ണ ഒഴിക്കുക. ചൂടാകുമ്പോൾ മത്സ്യം കുടംപുളി വെള്ളം ചേർത്ത് നന്നായി കഴുകിയെടുക്കുക.

2) മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ കല്ലിൽ അരച്ചെടുക്കുക. കൂടെ തന്നെ വെളുത്തുള്ളി, ഇഞ്ചി അരയ്ക്കുക.

3) മത്സ്യത്തിൽ അരപ്പ് തേച്ചു പിടിപ്പിക്കുക. അരപ്പ് കട്ടി ആണെങ്കിൽ രണ്ട് ടീസ്പൂൺ വെള്ളം ചേർക്കുക.

3) അടുപ്പിൽ ചട്ടി വയ്ക്കുക. എണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോൾ ഓരോന്നായി മത്സ്യ കഷ്ണം ഇട്ടു കൊടുത്ത് രണ്ടുവശവും പൊരിച്ച് എടുക്കുക.

സ്വാദിഷ്ടമായ മീൻ പൊരിച്ചത് തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *