ഉണക്ക ക്കപ്പ പയര്‍ ഇട്ട് വച്ചത്‌

ആവശ്യമായ ചേരുവകൾ

ഉണക്ക കപ്പ -ഒരു കിലോ
വൻപയർ- അര കിലോ
തേങ്ങ-ഒന്ന്
ചുവന്നമുളക്-മൂന്ന്
വെളുത്തുള്ളി-ആറ്‌ കഷ്ണം
ജീരകം-ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി-അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) ഉണക്ക കപ്പ കഴുകി വേവിക്കാൻ വയ്ക്കുക.
പയർ കഴുകി വേവിക്കാൻ വയ്ക്കുക.( പയറ് അധികം വെന്തു പോവരുത്).

2) തേങ്ങ ചിരകിയത്,ചുവന്ന മുളക്, വെളുത്തുള്ളി, ജീരകം, മഞ്ഞൾപൊടി, കറിവേപ്പില എന്നിവ അരച്ചെടുക്കുക.

3) പാകമാകുമ്പോൾ കപ്പയുടെ വെള്ളം ഊറ്റി കളയുക. കപ്പയിൽ ഉപ്പ് ഇടുക. തേങ്ങയുടെ അരപ്പ് ചേർക്കുക. പയർ വെള്ളം ഊറ്റിക്കളഞ്ഞ് ചേർക്കുക. ആവിയിൽ രണ്ടുമിനിറ്റ് വേവിച്ചശേഷം ഉടച്ച് യോജിപ്പിച്ചെടുക്കുക.

സ്വാദിഷ്ടമായ കപ്പ തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *