വെള്ള കടലക്കറി

ആവശ്യമായ ചേരുവകൾ

വെള്ള കടല- അരക്കിലോ
സവാള -5
ഇഞ്ചി -രണ്ട് വലിയ കഷണം
വെളുത്തുള്ളി- ഒന്ന്
തക്കാളി -അഞ്ച്
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾ -കാൽ ടീസ്പൂൺ
ജീരകം- അര ടീസ്പൂൺ
പട്ട
തക്കോലം
വലിയ ജീരകം
കുരുമുളക്
ചുവന്നമുളക്-3
പച്ചമുളക്-4
മുളകുപൊടി-3 ടീസ്പൂൺ
മല്ലിപ്പൊടി- രണ്ട് ടീസ്പൂൺ
എണ്ണ
കടുവ
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) വെള്ളക്കടല വേവിക്കാൻ വയ്ക്കുക( കുതിർന്ന കടല ആയിരിക്കണം). ആവശ്യത്തിന് ഉപ്പും മഞ്ഞളും ചേർക്കുക

2) സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി എന്നിവ ചെറുതായി അരിഞ്ഞ് മാറ്റി വയ്ക്കുക.

3) കടല വെന്തുകഴിയുമ്പോൾ ചട്ടി ഇറക്കിവയ്ക്കുക. കടലിൽ നിന്നും കുറച്ചെടുത്ത് മാറ്റുക ( അരയ്ക്കാൻ വേണ്ടി)

4) ജീരകം, ഇഞ്ചി, വെളുത്തുള്ളി, കല്ലിൽ എന്നിവ അരച്ചെടുക്കുക.

5) വലിയ ജീരകം, പട്ട, തക്കോലം, ഗ്രാമ്പൂ എന്നിവ അരച്ച് പേസ്റ്റ് ആക്കി എടുക്കുക

6) തക്കാളി അരച്ചെടുക്കുക ( സോസ് പരുവത്തിൽ)

7) വെന്ത കടല (3) അരച്ചെടുക്കുക.

8) ചട്ടി അടുപ്പത്ത് വെക്കുക. എണ്ണയൊഴിക്കുക. എണ്ണ ചൂടാവുമ്പോൾ കടുക് ഇടുക. ചുവന്നമുളക് മുറിച്ചിടുക. അരിഞ്ഞുവച്ച സവോള ഇട്ട് വഴറ്റുക. കൂടെ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, അരച്ചത് കറിവേപ്പില എന്നിവയും ചേർക്കുക. ജീരകം പൊടിച്ചത്, ഗരം മസാല കൂട്ട് (5)ചേർക്കുക.

9) മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക. തക്കാളിയുടെ ചാറ് ചേർത്ത് ഇളക്കുക. ആവശ്യത്തിന് വെള്ളം ഉപ്പ് എന്നിവ ചേർക്കുക. അരച്ചെടുത്ത കടല ചേർക്കുക. നന്നായി ഇളക്കി ചേർത്തശേഷം കടല ചേർക്കുക.

കറി നന്നായി തിളച്ചുവരുമ്പോൾ ചട്ടി വാങ്ങിവയ്ക്കുക

സ്വാദിഷ്ടമായ വെള്ളക്കടല കറി തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *