നാടൻ കൊഞ്ച് തീയൽ

ആവശ്യമായ ചേരുവകൾ

ഉണക്ക കൊഞ്ച്
തേങ്ങ
ചെറിയ ഉള്ളി
പച്ചമുളക്
മുളകുപൊടി
മല്ലിപ്പൊടി
ഗരം മസാല കൂട്ട്
ഉപ്പ്
എണ്ണ
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) കൊഞ്ച് വറുത്ത് എടുക്കുക.

2) അടുപ്പത്തു ചട്ടി വെച്ച് എണ്ണ ഒഴിക്കുക. കടുക് പൊട്ടിക്കുക. തേങ്ങാക്കൊത്ത്(അര മുറി)ചേർത്ത് വഴറ്റുക. ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി, പച്ചമുളക്, ചേർത്ത് വഴറ്റുക.കറിവേപ്പില, മുളകുപൊടി, മല്ലിപ്പൊടി ചേർക്കുക. കൊഞ്ചു ചേർക്കുക. കുറച്ചു വെള്ളം ഒഴിച്ച് തിളപ്പിക്കുക.

3) തേങ്ങ വറുത്തത്(അര മുറി), ഗരം മസാല(പട്ട, തക്കോലം, പെരുംജീരകം)എന്നിവ കല്ലിൽ അരയ്ക്കുക. അരപ്പ് കറിയിൽ ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് തിളപ്പിക്കുക. പാകമാകുമ്പോൾ ചട്ടി ഇറക്കിവയ്ക്കുക.

സ്വാദിഷ്ഠമായ കൊഞ്ചു തീയൽ തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *