പച്ച കശുവണ്ടി കറി

ആവശ്യമായ ചേരുവകൾ

കശുവണ്ടി- ഒരു കിലോ
തേങ്ങ- ഒന്ന്
സവാള-ഒന്ന്
ചെറിയ ഉള്ളി-നൂറ് ഗ്രാം
മല്ലി -ഒരു ടീസ്പൂൺ
പച്ചമുളക്-മൂന്ന്
ഇഞ്ചി-ഒന്ന്
വെളുത്തുള്ളി -ഒന്ന്
ചുവന്ന മുളക്-എട്ട് എണ്ണം
മഞ്ഞൾപൊടി-കാൽ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
പെരിഞ്ചീരകം
പട്ട
തക്കോലം
എണ്ണ
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) അണ്ടിപ്പരിപ്പ് രണ്ടായി കഷണങ്ങളാക്കുക.

2) തേങ്ങ ചിരകിയത്, ചുവന്ന മുളക്(6), മല്ലി, ചെറിയ ഉള്ളി അരിഞ്ഞത് എന്നിവ വറുത്തെടുക്കുക.കൂട്ട് കല്ലിൽ അരച്ച് എടുക്കുക.

3) പട്ട, തക്കോലം, പെരുഞ്ചീരകം, എന്നിവ കല്ലിൽ അരച്ചെടുക്കുക.

4) ചട്ടി അടുപ്പത്ത് വയ്ക്കുക. എണ്ണ ഒഴിക്കുക. കടുക് പൊട്ടിക്കുക. ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി(6) ചുവന്നമുളക്(2) ചേർക്കുക. ചെറുതായി കൊത്തിയരിഞ്ഞ തേങ്ങ ചേർത്ത് വറുത്തെടുക്കുക. ഇതിലേക്ക്, സവാള, ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരിഞ്ഞു ചേർക്കുക. കറിവേപ്പില ചേർക്കുക.

5) വരട്ടിയ സവാളയിലേക്ക് കശുവണ്ടി ചേർക്കുക. മഞ്ഞൾപ്പൊടി ചേർക്കുക. അരപ്പ് ചേർക്കുക(2, 3). ആവശ്യത്തിനു വെള്ളം ഒഴിക്കുക. ഉപ്പു ചേർക്കുക.ചട്ടി അടച്ചുവയ്ക്കുക. കറി തിളയ്ക്കുന്ന സമയത്ത് ചട്ടി വാങ്ങിവയ്ക്കുക.

സ്വാദിഷ്ടമായ കശുവണ്ടി കറി തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *