വെജിറ്റബിൾ സ്റ്റൂ

ആവശ്യമായ ചേരുവകൾ

ഗ്രീൻപീസ് -അരക്കിലോ(കുതിർന്നത് )
തേങ്ങ രണ്ട്
ക്യാരറ്റ്
ബീൻസ്
ഉരുളക്കിഴങ്ങ്
സവാള-2
പച്ചമുളക്-6
ഇഞ്ചി -ചെറിയ കഷ്ണം
വെളുത്തുള്ളി-1
കുരുമുളകുപൊടി അര ടീസ്പൂൺ
കറുവപ്പട്ട
ഗ്രാമ്പൂ
തക്കോലം
എണ്ണ
കടുക്
ഉപ്പ്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) തേങ്ങയിൽ നിന്നും ഒന്നാം പാൽ, രണ്ടാം പാൽ എന്നിങ്ങനെ തരം തിരിച്ചെടുക്കുക.

2) ക്യാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ് എന്നിവ ചെറുതായി അരിയുക.

3) ഇഞ്ചി വെളുത്തുള്ളി മുളക് എന്നിവയും അരിയുക

4) അടുപ്പത്ത് മൺ ചട്ടി ചൂടാക്കാൻ വയ്ക്കുക. ചൂടായശേഷം എണ്ണയൊഴിച്ച് കടുകു പൊട്ടിക്കുക. കറുവപ്പട്ട, തക്കോലം, ഗ്രാമ്പൂ, ഏലയ്ക്കാ എന്നിവ ഇടുക. വേപ്പില, വറ്റൽ മുളക് ചേർക്കുക. സവാളയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത് ചേർത്ത് വഴറ്റുക. ബീൻസ് ഇടുക. ക്യാരറ്റ്, ഉരുളക്കിഴങ്ങ് ,ഗ്രീൻപീസ് (കുതിർന്നത് ) എന്നിവ ചേർത്ത് ഇളക്കുക

5) രണ്ടാം പാൽ ചേർക്കുക. ഉപ്പ് ഇടുക. തിളപ്പിക്കുക. പച്ചക്കറി എല്ലാം വെന്തു വരുമ്പോൾ ഒന്നാം പാൽ ഒഴിക്കുക ആവശ്യമെങ്കിൽ ഉപ്പ് ചേർക്കുക. കുരുമുളകുപൊടി ഇടുക. കറി അടച്ചുവെച്ച് തിളപ്പിക്കുക. കറി കുറുകി വരുന്ന സമയത്ത് ചട്ടി ഇറക്കിവെക്കുക

സ്വാദിഷ്ടമായ വെജിറ്റബിൾസ് സ്റ്റു തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *