ഓമയ്ക്കായും വൻപയറും ഇട്ടു തോരൻ

ആവശ്യമായ ചേരുവകൾ

ഓമയ്ക്ക-ഒന്ന്
വൻപയർ-കാൽ കിലോ
ചെറിയ ഉള്ളി-പത്തു ഗ്രാം
കാന്താരി മുളക്-പത്തു ഗ്രാം
മഞ്ഞൾപൊടി-അര ടീസ്പൂൺ
ജീരകം-ഒരു ടീസ്പൂൺ
വെളുത്തുള്ളി-ഒന്ന്
തേങ്ങ-ഒന്ന്
ഉപ്പ് -ആവശ്യത്തിന്
എണ്ണ
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) ഓമയ്ക്ക കനം കുറച്ച് ചെറുതായി അരിയുക.

2) അടുപ്പത്ത്‌ ചട്ടി വെച്ച് വെളിച്ചെണ്ണ ഒഴിക്കുക. കടുക് പൊട്ടിക്കുക. ചെറിയ ഉള്ളി അരിഞ്ഞത് ചേർക്കുക. ഓമയ്ക്ക ചേർക്കുക. കറിവേപ്പിലയും ഇട്ട് വഴറ്റുക.

3) തേങ്ങ, കാന്താരി മുളക്, മഞ്ഞൾപൊടി, ജീരകം, വെളുത്തുള്ളി, കറിവേപ്പില എന്നിവ കല്ലിൽ അരയ്ക്കുക. അരപ്പ് തോരനിലേയ്ക്ക് ചേർക്കുക. വേവിച്ച വൻപയർ ചേർക്കുക. ആവശ്യത്തിന് ഉപ്പു ചേർത്ത് ചട്ടി അടച്ച് വയ്ക്കുക. രണ്ട് മിനിറ്റിനുശേഷം ചട്ടി ഇറക്കിവയ്ക്കുക.

ഇഷ്ടമായ ഓമയ്ക്ക വൻപയർ തോരൻ തയ്യാറായി.

Leave a Reply

Your email address will not be published. Required fields are marked *