വാട്ട് കപ്പയും മുതിരയും പുഴുക്ക്

ആവശ്യമായ ചേരുവകൾ

കപ്പ ഉണങ്ങിയത് -ഒരു കിലോ
മുതിര -അര കിലോ
തേങ്ങ
പച്ചമുളക്-4
വെളുത്തുള്ളി-5
ജീരകം -മുക്കാൽ ടീസ്പൂൺ
മഞ്ഞൾ -കാൽ ടീസ്പൂൺ
കറിവേപ്പില -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1) ഉണങ്ങിയ കപ്പ കഴുകി വെള്ളം ഒഴിച്ച് തിളപ്പിക്കാൻ വയ്ക്കുക.

2) മുതിര കഴുകി വെള്ളമൊഴിച്ച് അടുപ്പത്ത് വയ്ക്കുക.

3) തേങ്ങ ചിരകിയത്, വെളുത്തുള്ളി, ജീരകം, പച്ചമുളക്, മഞ്ഞൾ, കറിവേപ്പില എന്നിവ കല്ലിൽ അരച്ചെടുക്കുക.

4) കപ്പ തിളച്ചുവരുമ്പോൾ വെള്ളം ഊറ്റി കളയുക. ശേഷം വീണ്ടും വെള്ളമൊഴിച്ച് അടുപ്പത്ത് വയ്ക്കുക.

5) മുതിര തിളച്ചു കഴിയുമ്പോൾ വെള്ളം ഊറ്റി കളഞ്ഞ് കപ്പ യിലേക്ക് ചേർക്കുക. തിളച്ചു വരുന്ന സമയത്ത് വെള്ളം ഊറ്റി കളയുക.

6) തേങ്ങയുടെ അരപ്പ്(3) ഉപ്പ് എന്നിവ ചേർത്ത് ഇളക്കി അടച്ചു വയ്ക്കുക. രണ്ടു മിനിറ്റ് കഴിയുമ്പോൾ ചട്ടി വാങ്ങിവയ്ക്കുക. നന്നായി ഇളക്കി പാത്രത്തിലേക്ക് മാറ്റുക.

സ്വാദിഷ്ടമായ പുഴുക്ക് തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *