നല്ല നാടൻ രീതിയിൽ ഉപ്പുമാവ്

ആവശ്യമായ ചേരുവകൾ

റവ -ഒരു കിലോ
സവാള-രണ്ട്
ക്യാരറ്റ്-മൂന്ന്
ബീൻസ്- പത്തു എണ്ണം
ഇഞ്ചി-ഒന്ന്
പച്ചമുളക്-മൂന്ന്
എണ്ണ
ഉപ്പ്
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1) സവാള ചെറുതായി അരിയുക. ക്യാരറ്റ്, ബീൻസ്, ഇഞ്ചി, പച്ചമുളക് എന്നിവയും ചെറുതായി അരിയുക.

2) ചട്ടി അടുപ്പത്ത് വയ്ക്കുക. എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. സവാള ചേർത്ത് വഴറ്റുക. അരിഞ്ഞുവെച്ച ക്യാരറ്റ്, ബീൻസ്, പച്ചമുളക്, കറിവേപ്പില എന്നിവയും ചേർത്ത് വഴറ്റുക. രണ്ട് കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. കൂട്ട് തിളയ്ക്കുന്ന സമയത്ത് റവ ചേർത്ത് നന്നായി ഇളക്കുക. രണ്ട് മിനിറ്റിനുശേഷം ചട്ടി ഇറക്കിവയ്ക്കുക.

സ്വാദിഷ്ടമായ ഉപ്പുമാവ് തയ്യാറായി

Leave a Reply

Your email address will not be published. Required fields are marked *